
12 ദിനങ്ങള്‍ നീണ്ട് നിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷ ഭീതി ഒഴിയുന്നു. ഇസ്രായേലും ഇറാനും പരസ്പരമുള്ള ആക്രമണം നിര്‍ത്തി. വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായതോടെ ഇറാന്‍ സാധാരണ നിലയിലേക്ക്. ഇന്നലെ രാത്രി ഇരു രാജ്യങ്ങളില്‍ എവിടെയും ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറാനിന്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
ഇതോടെ യു എസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കി. ഈ മാസം 13 ന് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇറാനും ഇസ്രായേലും തമ്മിലെ വെടിനിര്‍ത്തല്‍. അതേസമയം വെടിനിര്‍ത്താനുള്ള നീക്കത്തെ ഐക്യരാഷ്ട്രസഭയും ജിസിസി രാഷ്ട്രങ്ങളും ലോക രാഷ്ട്രങ്ങളും സ്വീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
Also Read : ജൂലൈ 9 അഖിലേന്ത്യാ പൊതുപണിമുടക്ക് പ്രചരണാർഥം സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥകൾ
നിര്‍ദേശം തള്ളിയ ഇറാന്‍ ഇസ്രയേലില്‍ പ്രത്യാക്രമണം നടത്തി. ഇറാനില്‍ ഇസ്രായേലും കനത്ത ആക്രമണം നടത്തി. നിരവധി പേരെ വധിച്ചു. പിന്നാലെ വെടിനിര്‍ത്തല്‍ ഇരുവരും അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഇറാന്‍ വീണ്ടും മിസൈലയച്ചെന്ന് ഇസ്രായേല്‍ വാദിച്ചു. ഇറാന്‍ ഇത് തള്ളിയെങ്കിലും ഇസ്രായേല്‍ ആക്രമണത്തിന് തുനിഞ്ഞു.
ഇതോടെ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ വൈകിയതിന് ഇസ്രായേലിനെയും ഇറാനുമെതിരെ ട്രംപ് കടുത്ത ആരോപണം ഉയര്‍ത്തി. ഇതോടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആക്രമണം നിര്‍ത്തി. ടെ ഹ്‌റാനിലെ ഒഴിഞ്ഞ സ്ഥലത്തെ ഒരു റഡാറില്‍ ആക്രമണം നടത്തി ഇസ്രയേല്‍ സൈന്യം മടങ്ങി. യുദ്ധഭീതി, വ്യാപാര പ്രതിസന്ധി, എണ്ണ വില കയറ്റം തുടങ്ങിയ ആശങ്കകള്‍ക്കാണ് ഇതോടെ തത്കാലിക വിരാമമായിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here