ടെഹ്‌റാനില്‍ ബോംബിട്ടതിന് പിന്നാലെ ഇസ്രയേലില്‍ മിസൈല്‍ വര്‍ഷിച്ച് ഇറാന്‍; ഹൈഫ തുറമുഖത്തും ആക്രമണം, ഐ ആര്‍ ജി സി ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടു

iran-attack-tel-aviv-israel

തലസ്ഥാനമായ ടെഹ്‌റാനില്‍ ബോംബ് വര്‍ഷിച്ചതിന് പിന്നാലെ ഇസ്രയേലില്‍ ആക്രമണം കടുപ്പിച്ച് ഇറാന്‍. ആക്രമണത്തില്‍ ടെല്‍ അവീവില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 224 ആയി. ഇവരില്‍ 70 സ്ത്രീകളും കുട്ടികളുമുണ്ട്.


ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കാസിമിയും മറ്റ് രണ്ട് ജനറല്‍മാരും കൊല്ലപ്പെട്ടു. ഇറാനെതിരായ ആക്രമണം വര്‍ധിപ്പിക്കുമെന്ന് ഇസ്രയേല്‍ സൈനിക മേധാവി എയാല്‍ സമിര്‍ പറഞ്ഞു.

Read Also: ഇസ്രയേൽ – ഇറാൻ സംഘർഷം: ഹൈഫ പോർട്ട് സുരക്ഷിതമെന്ന് റിപ്പോർട്ട്; ഇന്ത്യക്കാർക്കായി ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കി ടെഹ്റാനിലെ ഇന്ത്യൻ എംബസി


അതേസമയം, ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ഇറാന്‍ പിന്‍വാങ്ങുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗച്ചി പറഞ്ഞു. ഇറാന്‍ ആക്രമണത്തിന് പിന്നാലെ ഹൈഫ ഊര്‍ജ നിലയത്തില്‍ തീപിടിത്തമുണ്ടായി. ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാന്‍ ഭരണകൂടത്തെ അസ്ഥിരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നെതന്യാഹു സര്‍ക്കാര്‍ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരമോന്നത നേതാവ് ആയതുള്ള അലി ഖാമ്നയിയെ വധിക്കാന്‍ പദ്ധതിയിട്ടതായും റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News