ഇറാൻ – ഇസ്രയേൽ സംഘർഷം: ആഗോള വിമാന സർവീസുകളുടെ താളം തെറ്റുന്നു

More services from Thiruvananthapuram to Bahrain

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആഗോള വിമാന സർവീസുകളുടെ താളം തെറ്റുന്നു. ഇതോടൊപ്പം എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കിയതോടെ പ്രവാസി മലയാളികളുടെ യാത്ര ദുരിതത്തിലായി. യു എ ഇയിൽ നിന്ന് ആഴ്ചയിൽ 108 വിമാനങ്ങൾ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ 87 വിമാനങ്ങൾ റദ്ദാക്കിയത് പ്രവാസി മലയാളികളുടെ യാത്ര ദുരിതം വർധിപ്പിച്ചു.

ഈ മാസം 30 വരെ കേരളത്തിലേക്കു മാത്രം 40 വിമാനങ്ങളാണ് റദ്ദാക്കിയത്. അഹമ്മദാബാദ് വിമാന ദുരന്തത്തിനുശേഷം വിമാനങ്ങൾ കർശന അറ്റകുറ്റപ്പണിക്ക് വിധേയമാക്കുന്നതിനാലാണ് സേവനം തടസ്സപ്പെടുന്നത്. യു എ ഇയിൽ നിന്ന് ഇന്ത്യ ഉൾപ്പെടെ വിവിധ സെക്ടറുകളിലേക്കുള്ള ഒട്ടേറെ വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.

Also read: ലുലു ഹൈപ്പർമാർക്കറ്റിന് ഗോൾഡൻ സ്പൂൺ അവാർഡ്

ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പല വിമാനക്കമ്പനികളും അപ്രതീക്ഷിതമായി സർവീസുകൾ റദ്ദാക്കിത്തുടങ്ങിയതോടെ ദുരിതം ഇരട്ടിയായി. യു എ ഇയിൽ നിന്നുള്ള ഇത്തിഹാദ്, ഫ്ളൈദുബായ്, എമിറേറ്റ്‌സ്, എയർ അറേബ്യ തുടങ്ങിയ വിമാനങ്ങളുടെ സർവീസുകൾക്കാണ് തടസ്സം നേരിടുന്നത്.

ചില എയർലൈനുകൾ റൂട്ടുമാറ്റങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് , അബുദാബി , ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളെയാണ് സംഘർഷം ബാധിച്ചത്. യൂറോപ്പിലെയും യുഎസിലെയും വിവിധ നഗരങ്ങൾ ഉൾപ്പെടുന്ന റൂട്ടുകളിൽ ബുക്കിങ് റദ്ദാക്കൽ അപേക്ഷകളിൽ വൻ വർധനയുണ്ടായതായി ട്രാവൽ ഏജൻസികൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News