ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റില്‍ യുദ്ധം ഒഴിവാക്കണമെന്ന് ചൈന. ഇറാനിലെ അമേരിക്കന്‍ ആക്രമണം റഷ്യ അപലപിച്ചു. ഗള്‍ഫ് സമുദ്രവും ചുറ്റുമുള്ള ജലാശയങ്ങളും പ്രധാനപ്പെട്ട അന്താരാഷ്ട്ര വ്യാപാര പാതകളാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ ചൂണ്ടിക്കാട്ടി.
ആഗോള സമ്പദ് വ്യവസ്ഥയെ പോരാട്ടം ബാധിക്കുന്നത് തടയാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണം. വഷളാകുന്നത് തടയാനും യുദ്ധം ഒഴിവാക്കാനും രാഷ്ട്രീയപരിഹാരത്തിന്റെ പാതയിലേക്ക് മടങ്ങാനും ചൈന അഭ്യര്‍ഥിക്കുന്നുവെന്നും ഗുവോ പറഞ്ഞു.
Read Also: അമേരിക്കയെ ശക്തമായ പ്രതികരണം കാത്തിരിക്കുന്നുവെന്ന് ഇറാന്‍; ആഗോളക്രമത്തിന് ഭീഷണിയെന്നും പ്രസ്താവന
ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യു എസ് ആക്രമണം റഷ്യ അപലപിച്ചു. ഇറാനെതിരെയുള്ള ആക്രമണം അടിസ്ഥാനരഹിതമാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിന്‍ പറഞ്ഞു. മോസ്‌കോയില്‍ നടന്ന ചര്‍ച്ചയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയോടാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇറാന്‍ ജനതയെ സഹായിക്കാന്‍ റഷ്യ തയ്യാറാണെന്നും പുടിന്‍ പറഞ്ഞു. യുഎസ് ആക്രമണങ്ങളെ അപലപിച്ചതിന് പുടിനോട് അരാഗ്ചി നന്ദി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

