
അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമായി പശ്ചിമേഷ്യയിൽ കടുക്കുന്ന യുദ്ധത്തിൻ്റെ സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നിരിക്കുകയാണ്. വ്യോമ പാതകളിൽ നിയന്ത്രണം വന്നതാണ് ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ ഇടയാക്കിയത്. 70,000 രൂപയാണ് ഈ ആഴ്ചയിലെ ടിക്കറ്റ് നിരക്ക്. അബുദാബിയിൽ നിന്ന് ദില്ലിയിലേക്കാണ് ഈ നിരക്ക്.
യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ഇറാൻ വ്യോമപാത ഒഴിവാക്കിയാണ് വിമാനങ്ങൾ ഇപ്പോൾ യാത്ര നടത്തുന്നത്. ഇത് സമയ നഷ്ടത്തിനും ഇന്ധനച്ചെലവിനും കാരണമാകുകയും ചെയ്യുന്നു. ഇതാണ് ഇപ്പോൾ ടിക്കറ്റ് നിരക്കിനെ ബാധിച്ചിരിക്കുന്നത്. ടിക്കറ്റുകൾക്കുള്ള ഡിമാൻഡ് വർധിച്ചതും ടിക്കറ്റിൻ്റെ വില കൂടാൻ ഇടയാക്കിയിട്ടുണ്ട്.
Also read: സമാധാനം നിലനിർത്താൻ ഇത് ചെയ്യണമെന്ന് ഇറാൻ; മുന്നോട്ട് വച്ചത് മൂന്ന് നിബന്ധനകൾ
മുന്നേ 15000 രൂപ മുതൽ 25000 രൂപ വരെയായിരുന്നു ടിക്കറ്റുകളുടെ നിരക്ക് ഇതാണ് ഇപ്പോൾ മൂന്നിരട്ടിയായി ഉയർന്നിരിക്കുന്നത്. പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. അപകട സാധ്യതകൾ മുൻനിർത്തി എയർ ഇന്ത്യ ഉൾപ്പെടെ സർവ്വീസുകൾ പുനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

