
ഇറാൻ ഇസ്രയേൽ സംഘർഷം രൂക്ഷം. തത്സമയ സംപ്രേക്ഷണത്തിനിടെ ഇറാൻ ടി വി ആസ്ഥാനത്തിന് നേരെ മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ നിരവധി മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാൻ്റെ ഔദ്യോഗിക ചാനലായ ഐആർഐബി ചാനലിന് നേരെയാണ് ആക്രമണം നടന്നത്.
വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു. ഇറാന്‍ തലസ്ഥാനത്ത് നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാന്‍ ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തെഹ്‌റാനില്‍ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. അതേസമയം തെഹ്റാനിലെ വിദേശ എംബസികളെല്ലാം അടച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
NEW – #Israel just hit the HQ of #Iran’s IRIB news amid live broadcast.
— Charles Lister (@Charles_Lister) June 16, 2025
IRIB stands accused (& sanctioned) for close ties to the #IRGC & #Iranian intelligence. pic.twitter.com/6MKrybWTXu
Iran-Israel tensions escalate. Israel launches missile attack on Iranian TV headquarters during live broadcast.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here