ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; നിരവധി പേര്‍ക്ക് പരുക്ക്

ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ഹൈഫയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. ഇസ്രായേലിന് നേരെ അടുത്ത ഘട്ട മിസൈല്‍ ആക്രമണം ആരംഭിച്ചതായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചിരുന്നു. അതേസമയം ആണവായുധം നിര്‍മിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇറാന്‍ വ്യക്തമാക്കി.

ALSO READ: അഹമ്മദാബാദ് വിമാനാപകടം; 231 പേരെ തിരിച്ചറിഞ്ഞു, ഗുജറാത്തി ചലച്ചിത്ര നിര്‍മാതാവ് മഹേഷ് ജിരാവാല മരിച്ചതായി സ്ഥിരീകരിച്ചു

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് ആണവ പദ്ധതി നടക്കുന്നതെന്നും ഇറാന്‍ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. ആണവ പദ്ധതി സമാധാനപരമായിട്ടാണെന്നും ഇറാന്‍ വ്യക്തമാക്കി. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി രംഗത്തെത്തിയിരുന്നു. ആണവ കേന്ദ്രങ്ങളെ ആക്രമിച്ചത് ആണവ സുരക്ഷയില്‍ വലിയ വീഴ്ച്ചയുണ്ടാക്കിയെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചു.

ALSO READ: വീണ്ടുമൊരു വമ്പൻ ഐപിഓക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഇന്ത്യൻ വിപണി; എച്ച്ഡിബി ഫിനാൻഷ്യലിന്‍റെ പ്രാരംഭ ഓഹരി വില്പന ജൂൺ 25 ന്

Iran Launches missile strike against Israel

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News