തിരിച്ചടിച്ച് ഇറാന്‍, ഹൈഫയില്‍ മിസൈലുകള്‍ വര്‍ഷിച്ചു; ടെഹ്‌റാനില്‍ ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധം

iran-missile-haifa

ഇസ്രയേലിൻ്റെ ഇന്നത്തെ ടെഹ്റാൻ ആക്രമണത്തിന് തിരിച്ചടിയുമായി ഇറാൻ. ടെഹ്റാനിലെ ആക്രമണത്തിൽ ഇറാൻ്റെ ആണവശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഹൈഫയിലടക്കം ഇറാൻ്റെ മിസൈലുകൾ പതിച്ചു. മിസൈൽ വർഷമാണ് ഇറാൻ നടത്തിയത്.

ഇസ്രായേൽ- ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇറാന്റെ ആക്രമണത്തെത്തുടര്‍ന്ന് 17 പേര്‍ക്ക് പരുക്കേറ്റു. നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതിനിടെ, ടെഹ്റാനിലെ തെരുവുകളില്‍ ലക്ഷക്കണക്കിന് പേർ ഇസ്രായേൽ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തു. ഇസ്ഫഹാന്‍, ഷിറാസ്, മഷാദ്, ഖും ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രതിഷേധ മാർച്ചുണ്ടായി. ഇറാഖിലും ഇറാൻ അനുകൂല പ്രകടനം നടന്നു.

Read Also: മറ്റൊരു ഇറാൻ ആണവ ശാസ്ത്രജ്ഞൻ കൂടി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; ഇസ്രയേൽ ആക്രമണം യൂറോപ്പിലെ ചർച്ചകൾക്കിടെ

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ഇസ്രയേലിന്റെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനുമായി ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ജനീവയില്‍ യൂറോപ്യന്‍ ഉദ്യോഗസ്ഥരെ കാണുന്നുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ യു എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെ അദ്ദേഹം അഭിസംബോധന ചെയ്തു. യു എസുമായുള്ള നയതന്ത്ര ശ്രമങ്ങളുടെ വഞ്ചനയാണ് ഇസ്രായേല്‍ ആക്രമണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News