ഇസ്രയേലിൽ ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ വർഷം: ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടം തകർന്നു; നിരവധി പേർക്ക് പരുക്ക് – വീഡിയോ

iran missile attack

ഇറാന്റെ ആണവകേന്ദ്രം ആക്രമിച്ചതിന് പകരമായി ഇസ്രയേലിന് കനത്ത തിരിച്ചടി നൽകി ഇറാൻ. ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് ഉൾപ്പെടെ ഇസ്രായേലിലുടനീളം നിരവധി സ്ഥലങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ടെൽ അവീവിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുപ്പതോളം ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിന് നേരെ ഇറാൻ തൊടുത്തത്. ആക്രമണത്തിൽ 32 പേർക്ക് പരിക്കേറ്റതായി ഇസ്രയേൽ സുരക്ഷാസേന അറിയിച്ചു.

അതേസമയം സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടം തകർന്നിട്ടും ഇസ്രയേൽ വിപണി തകരാതെ പിടിച്ചു നിന്നു. ടെൽ അവീവ് സ്റ്റോക്ക് എക്സ്ചേഞ്ച് വ്യാഴാഴ്ച 4.26 ശതമാനം ഉയർന്ന് 6,311 എന്ന നിലയിലെത്തി. സംഘർഷം രൂക്ഷമായതിനുശേഷം, സൂചിക ഏകദേശം 14 ശതമാനം അഥവാ 800 പോയിന്റുകളാണ് ഉയർന്നത്.

ALSO READ; ‘ഇസ്രയേലിനെ അമേരിക്ക സൈനികപരമായി സഹായിക്കരുത്’; മുന്നറിയിപ്പുമായി റഷ്യ

ഇറാന്‍റെ കോന്‍ഡാബ് ആണവ കേന്ദ്രത്തിന് സമീപം വ്യാഴാഴ്ച ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. അരാക് റിയാക്ടര്‍ എന്നറിയപ്പെട്ടിരുന്ന ഇവിടം ആക്രമണത്തിന് മുമ്പ് ഒഴിപ്പിച്ചിരുന്നെന്നും അതിനാല്‍ റേഡിയേഷന്‍ പ്രശ്‌നങ്ങളെ ഭയപ്പെടേണ്ടതില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ആക്രമണങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇറാനില്‍ നിന്നും ഓപ്പറേഷന്‍ സിന്ധു വഴി വ്യാഴാഴ്ച രാവിലെയോടെ ദില്ലിയിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News