
ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് പിന്നാലെ ഇന്ത്യക്കായി വ്യോമാതിർത്തി തുറന്ന് ഇറാൻ. ആയിരത്തോളം ഇന്ത്യൻ വിദ്യാർഥികളെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിക്കും. വിദ്യാർഥികളുൾപ്പെട്ട ആദ്യ സംഘം രാത്രി 11.30 ന് ദില്ലിയിലെത്തിയേക്കും. ഇറാനിലേക്ക് ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഇറാൻ അടച്ചിട്ടിരുന്ന വ്യോമാതാർത്തി തുറന്നത്.
1000 ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ പ്രത്യേക വിമാനത്തിൽ ഘട്ടം ഘട്ടമമായി ഇന്ത്യയിലെത്തിക്കും. ഓപ്പറേഷൻ സിന്ധു എന്ന ദൗത്യത്തിലൂടെ രണ്ട് ദിവസമായി വിദ്യാർത്ഥികളെ ഒഴിപ്പിക്കാനാണ് നീക്കം. സംഘർഷത്തെത്തുടർന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ടെഹ്റാനിലെ ഇന്ത്യൻ എംബസി വഴി ഏകോപിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഇറാനിൽനിന്ന് കരമാർഗം അർമേനിയയിൽ എത്തിച്ച 110 ഓളം വിദ്യാർത്ഥികളെ ആദ്യ ഘട്ടത്തിൽ ദില്ലിയിലെത്തിച്ചിരുന്നു. ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാരെ ഉടൻ ഇന്ത്യയിൽ എത്തിക്കുവാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇസ്രായേലിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും എംബസിയിൽ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here