ഇസ്രയേലിലേക്ക് ഇറാന്റെ തിരിച്ചടി; ഉപയോഗിച്ചത് നൂറോളം ഡ്രോണുകള്‍

ഇസ്രയേലിന്റെ വ്യോമാക്രമണത്തിന് ശക്തമായ മറുപടി നല്‍കി ഇറാന്‍. ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. നൂറോളം ഡ്രോണുകളാണ് വിക്ഷേപിച്ചത്. ഇവയെ വെടിവെച്ചിടാനുള്ള ശ്രമങ്ങള്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്നുമുണ്ടായി. ഇസ്രയേല്‍ ഇരുന്നൂറോളം ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ചാണ് ഇറാനില്‍ ആക്രമണം നടത്തിയത്.

പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതിയുര്‍ത്തിയാണ് ഇറാന്റെ ആണവ പരീക്ഷണകേന്ദ്രത്തിന് നേരെ ഇസ്രായേല്‍ ആക്രമണം. ഉന്നത സൈനിക ഉദ്ദ്യോഗസ്ഥരും രണ്ട് ആണവ ശാസ്ത്രഞ്ജരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ALSO READ: അഹമ്മദാബാദ് വിമാനാപകടത്തിൽ നടുക്കം രേഖപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ

ഇന്ന് പുലര്‍ച്ചെയാണ് ഇറാന്റെ ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചത്. ഉന്നത സൈനിക ഉദ്ദ്യോഗസ്ഥരും രണ്ട് ആണവ ശാസ്ത്രഞ്ജരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പ്രകോപനമില്ലാത്ത ആക്രമണത്തിന് സുര?ക്ഷാ ഭീഷണിയുണ്ടെന്ന ന്യായീകരണമാണ് ഇസ്രയേല്‍ നല്‍കുന്നത്. ഇസ്രയേലിന്റെ ഓപ്പറേഷന്‍ റൈസിങ് ലയണിന് ഇറാന്‍ കനത്ത തിരിച്ചടിച്ച് തുടങ്ങി. ഇറാന്റെ സൈനീക മേധാവിയായി മേജര്‍ ജനറല്‍ അഹമ്മദ് വഹീദി ചുമതലയേറ്റു. ഇസ്രയേല്‍ ആക്രമണം തുടരുകയാണെന്ന് ഇറാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇറാന്റെ ആണവ- സൈനിക ശേഷി കുറയ്ക്കുകയാണ് ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് പിന്നില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പങ്കില്ലെന്ന് ആദ്യം പറഞ്ഞ അമേരിക്ക പിന്നീട് ആണവ കരാറിന് തയ്യാറാകണമെന്ന് ഇറാനോട് ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്നും, ഇറാന്‍ ഇല്ലാതാകുന്നതിന് മുന്‍പ് കരാറില്‍ ഒപ്പിടണമെന്നാണ് ട്രംപിന്റെ ഭീഷണി. ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാനും ഇസ്രായേലും തങ്ങളുടെ വ്യോമപാത അടച്ചിട്ടുണ്ട്. ഇസ്രയേലില്‍ ആഭ്യന്തര അടിയന്താരാവസ്ഥ തുടരുകയാണ്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളെ ആക്രമണം ബാധിച്ചു. ഇസ്രയേലിന്റെ ആക്രമണത്തില്‍ അറബ് രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആ?ഗോള വ്യാപാരരംഗത്തെയും ബാധിച്ചു. അസംസ്‌കൃത എണ്ണയുടെ വില 13 ശതമാനം കുതിച്ചുയര്‍ന്നു. ക്രൂഡ് ഓയില്‍ വിലയിലെ വര്‍ധനവ് ഇന്ത്യന്‍ വിപണിയെ കാര്യമായി ബാധിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News