
ഇസ്രയേലിനെതിരെ തിരിച്ചടിച്ച് ഇറാൻ. ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ഡ്രോൺ ആക്രമണം മാത്രമല്ല മിസൈലുകളും എത്തിയെന്നാണ് ഇസ്രയേല്‍ അറിയിക്കുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇസ്രയേലി സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന് ഇറാന്‍ അവകാശപ്പെടുന്നു.
ALSO READ: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു
യെമനിൽ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. തുടർച്ചയായ ആക്രമണ പ്രത്യാക്രമണങ്ങൾ അപ്രഖ്യാപിത യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിയിലാണ് ലോകം. അതേസമയം യുഎസ്സുമായുള്ള ആണവ ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറിയിട്ടുണ്ട്. ഇസ്രായേൽ ഇറാൻ ആണവകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഞായറാഴ്ച ഒമാനിൽ നടക്കേണ്ട ആറാംഘട്ട ചർച്ചയിൽ നിന്ന് ഇറാൻ പിൻമാറിയത്.
Also read: ‘വിശ്വമാനവികതയുടെ വിപ്ലവ സൂര്യൻ’; ഇന്ന് ചെഗുവേരയുടെ ജന്മദിനം
പുലര്‍ച്ചെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ രാത്രിയിലും ഇസ്രയേല്‍ ഇറാനില്‍ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ടെഹ്‌റാനില്‍ വീണ്ടും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here