
ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. മോസ്‌കോയിൽ വച്ചാണ് പുടിനെ ഇറാന്‍ വിദേശകാര്യമന്ത്രി കാണുക.
ഇറാൻ ആണവകേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ഇറാന്റെ അടുത്ത സഖ്യകക്ഷിയാണ് റഷ്യ. യുക്രെയ്‌നെ ആക്രമിക്കാന്‍ ഇറാന്‍ റഷ്യയ്ക്ക് ഡ്രോണുകള്‍ നല്‍കിയിരുന്നു. തിരിച്ച് റഷ്യ ഇറാനെ ആണവപദ്ധതിയില്‍ സഹായിക്കുകയും ചെയ്തിരുന്നു. റഷ്യയുമായി നയതന്ത്രപരമായ പങ്കാളിത്തമുണ്ടെന്നും നിരന്തരം നിലപാടുകള്‍ ചര്‍ച്ച ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അബ്ബാസ് പറഞ്ഞു.
അതേസമയം ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചിടുന്നതായി റിപോർട്ടുകൾ . ലോകത്തിലെ തന്നെ തന്ത്രപ്രധാനമായ ഊർജ ഇടനാഴിയെന്ന് വിശേഷണമുള്ള കടലിടുക്കാണ് ഹോർമൂസ്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിനെ തുടർന്നാണ് ഈ നിർണായക നീക്കം. ഹോർമൂസ് അടച്ചുപൂട്ടാൻ ഇറാന്റെ പാർലമെന്റ് അംഗീകാരം നൽകി. ഇക്കാര്യത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ഇറാനിയൻ മീഡിയ റിപ്പോർട്ട് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here