ഇത് ഇറാന്‍ ജനതയ്ക്കുവേണ്ടി; കഴുത്തില്‍ കൊലക്കയറുമായി കാന്‍ റെഡ് കാര്‍പ്പറ്റില്‍ മോഡല്‍

കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ സ്വന്തം നാടായ ഇറാനിലെ ഭരണകൂട കൊലപാതകങ്ങള്‍ക്ക് എതിരെയുള്ള നിലപാട് വ്യക്തമാക്കി ഇറാനിയന്‍ മോഡല്‍ മഹ്ലാഗ ജബേരി. കറുപ്പ് ഗൗണ്‍ ധരിച്ച് ചുവന്ന പരവതാനിയില്‍ ചുവടുവച്ച മഹ്ലാഗയുടെ ഗൗണില്‍ ഘടിപ്പിച്ചത് ബീജ് നിറത്തിലുള്ള ഒരു കൊലക്കയറാണ്.

കഴിഞ്ഞ ആഴ്ചകളില്‍ നിരവധി പൗരന്മാരെയാണ് ഇറാന്‍ തൂക്കിലേറ്റിയത്. ഇതിനിടെയാണ് മഹ്ലാഗയുടെ കാന്‍ ഔട്ട്ഫിറ്റ് ചര്‍ച്ചയാകുന്നത്. ‘കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചുവടുവച്ചു, ഇത് ഇറാന്‍ ജനതയ്ക്കായി സമര്‍പ്പിക്കുന്നു’, റെഡ് കാര്‍പ്പറ്റില്‍ നിന്നുള്ള വിഡിയോ പങ്കുവച്ച് മഹ്ലാഗ തന്റെ ഇന്‍സ്റ്റ?ഗ്രാം പേജില്‍ കുറിച്ചു. ‘ഇറാനിലെ വധശിക്ഷ അവസാനിപ്പിക്കുക’ എന്ന ഹാഷ്ടാഗും ഒപ്പം ചേര്‍ത്തിട്ടുണ്ട്.

‘ഇറാനിയന്‍ ജനതയ്ക്ക് നേരെയുള്ള തെറ്റായ വധശിക്ഷാ നടപടികളിലേക്ക് മാധ്യമശ്രദ്ധ കൊണ്ടുവരാനാണ് പ്രധാനമായും ശ്രമിച്ചത്. നിര്‍ഭാഗ്യവശാല്‍ ചലച്ചിത്രമേളയില്‍ രാഷ്ട്രീയ പ്രസ്താവനകള്‍ അനുവദിക്കില്ല. അതുകൊണ്ട് എന്റെ ഗൗണിന്റെ പിന്‍ഭാഗം കാണിക്കുന്നതില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നെ തടഞ്ഞു. പക്ഷെ മുന്‍വശത്തെ കൊലക്കയറിന്റെ അര്‍ത്ഥം എല്ലാവര്‍ക്കും കൃത്യമായി മനസ്സിലായി’, മഹ്ലാഗ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here