
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ വധിച്ചതിന് ശേഷം ഇറാൻ അസന്തുലിതമാണെന്നും അസംഘടിതമാണെന്നും പ്രചരിപ്പിക്കുന്ന അമേരിക്കയ്തക്ക് തിരിച്ചടിയായി പതിനായിരങ്ങൾ അണി നിരന്ന് ഇറാനിൽ സാമ്രാജ്യത്വ വിരുദ്ധ റാലി നടന്നു. ഇറാനിയൻ നേതാക്കളടക്കം നിരവധി പേരാണ് തെരുവിലിറങ്ങിയത്. റംസാൻ മാസത്തിലെ അവസാന വെള്ളിയാഴ്‌ച സയണിസത്തിനെതിരായ പലസ്‌തീൻ ഐക്യദാർഢ്യ ദിനമായ അൽ ഖുദ്‌സിന്റെ (ജെറുസലേം ദിനം) ഭാഗമായ റാലിയാണ് ഇറാൻ്റെ തലസ്ഥാനമായ തെഹ്‌റാനിൽ നടന്നത്.
പ്രസിഡന്റ് മസൂദ് പെസഷ്‍കിയാൻ, വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചി, ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി തുടങ്ങിയവരാണ് നേതൃത്വം നൽകിയത്. റാലി ലക്ഷ്യമാക്കി തെഹ്‌റാൻ ചത്വരത്തിലേക്ക് ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തി. ആയിരങ്ങൾ തിങ്ങി നിറഞ്ഞ മേഖലയിലാണ് ആക്രമണമുണ്ടായത്.
നിരന്തരമുള്ള വ്യോമാക്രമണത്തെപ്പോലും വകവയ്ക്കാതെയാണ് നേതാക്കൾ തെരുവിലിറങ്ങയത്. എന്നാൽ റാലിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. അമേരിക്കയുടെ ഈ കടന്നാക്രമണത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ലോകമെമ്പാടും ഉയർന്ന് വരുന്നത്. യുദ്ധത്തിനെത്തുടർന്ന് ലോകത്ത് അരക്ഷിതാവസ്ഥയും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




