4 മണിക്കൂർ അനക്കമില്ലാതിരുന്ന ഐആർസിടിസി ടിക്കറ്റ് ബുക്കിംഗ് സേവനം പുനരാരംഭിച്ചു

സാങ്കേതിക പ്രശ്നം മൂലം നാല് മണിക്കൂർ പ്രവർത്തന രഹിതമായ ഐആർസിടിസി ടിക്കറ്റ് ബുക്കിംഗ് സേവനം പുനരാരംഭിച്ചു. അടിയന്തരഘട്ടത്തിൽ റെയിൽവേ ടിക്കറ്റ് ലഭിക്കുന്ന തത്ക്കാൽ സേവനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഐആർസിടിസി ആപ്പും സൈറ്റും തകരാറിലായത്.

Also Read: ‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക’;ബൈക്കിൽ നിന്നും പെട്രോൾ ഊറ്റിയ അജ്ഞാതന്റെ കുറിപ്പ്

ടിക്കറ്റ് സേവനം നിലച്ച ഘട്ടത്തിൽ സ്വകാര്യ സേവനതാക്കളായ ആമസോൺ,മേക് മൈ ട്രിപ് തുടങ്ങിയ ആപ്പുകളെ ഉപയോഗപ്പെടുത്താനായിരുന്നു ഐആർസിടിസി നിർദ്ദേശം. കൂടുതൽ തുക കമ്മീഷൻ നൽകി സ്വകാര്യ ദാതാക്കളെ സമീപിച്ച പലർക്കും പണം പോയിട്ടും ടിക്കറ്റ് ലഭിച്ചിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. നിരന്തരം സൈറ്റും ആപ്പും ഔട്ടേജിലേക്ക് എത്തുന്ന ഐആർസിടിസിക്കും കേന്ദ്രസർക്കാരിനുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം കടുക്കുകയാണ്.

Also Read: പൊലീസ് എത്തിയതോടെ കൈക്കൂലി വാങ്ങിയ 5000 രൂപ വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here