
ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടയുകയും പാപ്പാനെ ചവിട്ടിക്കൊല്ലുകയും ചെയ്തു. ആനയുടെ രണ്ടാം പാപ്പൻ ശ്രീക്കുട്ടൻ എന്ന ഇരപത്തിയഞ്ചുകാരനെയാണ് ആന ചവിട്ടിക്കൊന്നത്. ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ ഒന്നാം പാപ്പാൻ അമൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.
വാഴ്വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന വിളക്കെഴുന്നള്ളിപ്പിന് ഇതേ ആന ഇടഞ്ഞിരുന്നു. തുടർന്ന് ആനയുടെ കൂടെ ഉണ്ടായിരുന്ന രണ്ട് പേരെ അക്രമിക്കുകകയും ചെയ്തു. ശേഷം ആനയെ ദേവസം പറമ്പിൽ തളച്ചിരിക്കുകയായിരുന്നു. എന്നാൽ വീണ്ടും ഇന്ന് ഉച്ചയോടെ ആന അക്രമസക്തനാവുകയായിരുന്നു.
Also read: അങ്കമാലി കിടുങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു; വിരണ്ടോടിയ ആനയെ തളയ്ക്കാനുള്ള ശ്രമം ഊർജിതം
ഇന്ന് തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു. അക്രമണത്തിൽ പാപ്പാൻമാരായ അമൽ (28) ശ്രീകുട്ടൻ (25) എന്നിവർക്ക് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീകുട്ടൻ മരണപെടുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

