“ആദ്യമായി ജയിലിലേക്ക് കടന്നപ്പോള്‍ എന്റെ കൈകള്‍ വിറച്ചു”; തടവുകാരനെ പ്രണയിച്ച ഐറിഷ് യുവതി

പ്രണയത്തിന് ദേശമോ വര്‍ണമോ കുറവുകളോ ഒന്നും തന്നെ പ്രശ്‌നമല്ല. അത്തരത്തിലുള്ള ധരാളം പ്രണയ കഥകള്‍ നാം കേട്ടിട്ടുമുണ്ട്. ഇപ്പോഴിതാ പ്രണയത്തിന് അതിരുകളൊന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ഐറിഷ് സുന്ദരി.
ബ്രിഡ്ജറ്റ് വാള്‍ എന്ന ഈ ഐറിഷ് സ്ത്രീ രണ്ടാമത് വിവാഹം കഴിക്കുന്നത് ഒരു തടവുകാരനെയാണ്. ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍.  ഇരുവരും ഇതുവരെയും ജയിലിന് പുറത്ത് വച്ച് പരസ്പരം കണ്ടിട്ടില്ല. പക്ഷേ, അവരിരുവരും പ്രണയത്തിലാണ്.

also read :‘എനിക്കതില്‍ ലജ്ജ തോന്നുന്നില്ല; ഗ്രാമവാസികള്‍ എനിക്കൊപ്പമുണ്ട്’; വീണ്ടും ന്യായീകരണവുമായി യുപി അധ്യാപിക തൃപ്ത ത്യാഗി

ടോമി വാള്‍ഡന്‍ ജയിലില്‍ പോകുന്നതിന് മുമ്പ് ടിക്ക് ടോക്കില്‍ തന്നെ ഫോളോ ചെയ്തിരുന്നെന്ന് പറയുന്നു. എന്നാല്‍ ബ്രിഡ്ജറ്റ് ടോമിയെ ഫോളോ ചെയ്തിരുന്നില്ല. ടോമിയുടെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നില്ല. എന്നാല്‍, ബ്രിഡ്ജറ്റിന്റെ കസില്‍ ടോമിയുള്ള ജയിലെത്തിയപ്പോള്‍, അയാള്‍ കസിനോട് തന്റെ ആഗ്രഹം പങ്കുവച്ചു. ഉടന്‍ തന്നെ കസിന്‍ ജയില്‍ ഫോണ്‍ ഉപയോഗിച്ച് ബ്രിഡ്ജറ്റിനെ വിളിക്കുകയും ടോമിയുമായി സംസാരിക്കാന്‍ പറയുകയും ചെയ്തു. ആദ്യത്തെ ഫോണ്‍ സംഭാഷണത്തില്‍ തന്നെ ബ്രിഡ്ജറ്റിന് ടോമിയോട് അടുപ്പം തോന്നി. പിന്നാലെ ഒപ്പം ആദ്യമായി ടോമിയെ കാണാനായി 2021 നവംബര്‍ 11-ന് ബ്രിഡ്ജറ്റ് ജയില്‍ സന്ദര്‍ശിച്ചു.

എന്നാല്‍, ബ്രിഡ്ജറ്റിന്റെ പ്രണയത്തിന് ചില കടമ്പകളുണ്ട്. ഐറിഷ് ട്രാവലര്‍ കമ്മ്യൂണിറ്റിയില്‍ പെട്ട ബ്രിഡ്ജറ്റ് 16-ാം വയസ്സില്‍ വിവാഹിതയായിരുന്നു. ആ ബന്ധം ഉപേക്ഷിച്ചെങ്കിലും ബന്ധുക്കള്‍ ടോമിയുമായുള്ള ബന്ധത്തിന് എതിരാണ്. അവര്‍ തന്നെ കുറിച്ച് മോശമായി ചിത്രീകരിച്ച് ടോമിക്ക് കത്തുകളെഴുതിയെന്നും ബ്രിഡ്ജറ്റ് പറയുന്നു. പക്ഷേ, ഇരുവരും അഗാധമായ പ്രണയത്തിലാണ്. അടുത്ത വര്‍ഷം ടോമി ജയില്‍ മോചിതനാകുന്നതും കാത്തിരിക്കുകയാണ് ബ്രിഡ്ജറ്റ്. അതിന് ശേഷമാണ് ഇരുവരുടെയും വിവാഹം.

also read :ചര്‍മത്തിത്തിന്റെ തിളക്കം വര്‍ധിപ്പിക്കണോ? എങ്കില്‍ ഏത്തയ്ക്കയെ കൂടെക്കൂട്ടിക്കോളൂ

‘ആദ്യമായാണ് ഞാന്‍ ഒരു ജയിലിലേക്ക് കടക്കുന്നത്; ഞാന്‍ അകത്ത് കടന്നപ്പോള്‍ എന്റെ കൈകള്‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. അവനെ കണ്ടപ്പോള്‍ എനിക്ക് തോന്നി അവന്‍ സുന്ദരനാണെന്ന്. അവന്‍ എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു, ഞങ്ങള്‍ക്ക് തോന്നിയ ബന്ധം വെറും ഭ്രാന്തായിരുന്നു, ”ബ്രിഡ്ജറ്റ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മാസത്തില്‍ മൂന്ന് തവണ ടോമിയെ കാണാന്‍ തനിക്ക് അനുവാദമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ, സുഹൃത്തുക്കളോടും ബന്ധുക്കളോടും ഈ ബന്ധത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അവളുടെ സുഹൃത്തുക്കള്‍ അവളെ ഒഴിവാക്കാന്‍ ശ്രമിച്ചതായും ബ്രിഡ്ജറ്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News