‘കലാപകാരികള്‍ സ്ത്രീകളെ മാത്രം ലക്ഷ്യമിടുന്നത് എന്തിന്’? മണിപ്പൂരിലെ പ്രശ്നങ്ങളെ പ്രധാനമന്ത്രി അവഗണിക്കുന്നു; ഇറോം ശര്‍മ്മിള

സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ പ്രശ്നങ്ങളെ പ്രധാനമന്ത്രി അവഗണിക്കുന്നുവെന്ന് മണിപ്പൂർ മുൻ സമരനായിക ഇറോം ശര്‍മ്മിള. നരേന്ദ്ര മോദി മണിപ്പൂരിലേക്ക് പോകണമെന്നും സാധാരണ ജനതയ്ക്ക് സുരക്ഷ ഉറപ്പുനല്‍കണമെന്നും ഇറോം ശർമിള പറഞ്ഞു. മണിപ്പൂരിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ വേദനയും ദുഃഖവുമുണ്ടെന്നും ജനതയുടെ അരക്ഷിതബോധം മറികടക്കണം എന്നുമാണ് ഇറോം ശര്‍മ്മിള പറയുന്നത്.

also read:ദളിത് വിരുദ്ധ പഴഞ്ചൊല്ല്; കന്നഡ നടൻ ഉപേന്ദ്രയ്ക്ക് നേരെ വ്യാപക പ്രതിഷേധം

കലാപകാരികള്‍ സ്ത്രീകളെ മാത്രം ലക്ഷ്യമിടുന്നത് എന്തിനെന്നാണ് മണിപ്പൂരിലെ സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ഇറോം ശര്‍മ്മിളയുടെ ചോദ്യം. ഏകപക്ഷീയമാണ് മണിപ്പൂരിലെ അക്രമം. മണിപ്പൂരില്‍ വേണ്ടത് സമാധാനവും സാഹോദര്യവുമാണ്. സംസ്ഥാനത്ത് കലാപം നടന്നിട്ടും മണിപ്പൂരില്‍ നിന്നുള്ള എം പിമാര്‍ പാര്‍ലമെന്റില്‍ മിണ്ടിയില്ല. മണിപ്പൂരിലെ സമാധാനത്തിനായി കേന്ദ്രം ഇടപെടുന്നില്ല എന്നും ഇറോം ശർമിള കുറ്റപ്പെടുത്തി.

കലാപകാലത്ത് മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ അരങ്ങേറി. ഇതൊന്നും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് കേട്ടില്ല. ബിരേന്‍ സിംഗ് യഥാര്‍ത്ഥ നേതാവല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പാവയാണ് എന്നും ഇറോം ശർമിള കുറ്റപ്പെടുത്തി . ലഹരി മാഫിയക്ക് ഒപ്പമാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയെന്നും ഇറോം ശര്‍മ്മിള ആരോപിച്ചു.

also read:ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനം; വൈവിധ്യപൂർണ്ണമായ വസ്ത്ര പാരമ്പര്യങ്ങളെ അടയാളപ്പെടുത്തി ഗൂഗിൾ ഡൂഡിൽ

മണിപ്പൂരില്‍ ഒരുമിച്ച് നിന്ന് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി  നിയമ നിര്‍മ്മാണ സഭയും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും നീതി പീഠവും ഒരുമിച്ച് നില്‍ക്കണം. ഇതിലൂടെ കലാപവും അതിന്റെ മുറിവുകളും പരിഹരിക്കണമെന്നും ഇറോം ശര്‍മ്മിള ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News