ഛത്തീസ്ഗഡ് മേയര്‍ തെരഞ്ഞെടുപ്പിലെ ക്രമക്കേട്; കൂടുതൽ തെളിവുകൾ പുറത്ത്

ഛത്തീസ്ഗഡ് മേയര്‍ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തി എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. വരണാധികാരി അനിൽ മസ്സി ബാലറ്റ് പേപ്പറിൽ എഴുതുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ആശങ്കയോടെ സിസിടിവി ക്യാമറയിലേക്ക് അനിൽ മസ്സി നോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്തതെങ്ങിനെയെന്ന് വ്യക്തം എന്ന് ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ച് ആം ആദ്മി പാർട്ടി. വരണാധികാരിയെ വിചാരണചെയ്യണമെന്ന് സുപ്രീം കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു.

Also read:അതിർത്തിയിലെ ചൈനീസ് കടന്നു കയറ്റം ലോക്സഭ ചർച്ച ചെയ്യണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മനീഷ് തിവാരി എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News