
തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ച് വച്ചതിനെതിരെ മുൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഭാര്യ വീണ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച ഹർജി തള്ളി. ഇലക്ഷൻ ചട്ടങ്ങൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് പോലീസ് കേസ് എടുക്കാൻ കഴിയില്ലെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് കോടതി നടപടി തിരുവനന്തപുരംജുഢീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസിന്റെതാണ് ഉത്തരവ്.
മ്യൂസിയം പൊലീസിനോട് കോടതി നേരത്തെ റിപ്പോർട്ട് ആവശ്യപെട്ടിരുന്നു ഇതിൽ പൊലീസ് ഇത്തരത്തിൽ ഇലക്ഷൻ ചട്ടങ്ങളുടെ ലംഘനകൾക്കായി കേസുകൾ എടുക്കാൻ നിയമ പരമായി സാധിക്കില്ലെന്ന നിലപാടിയിരുന്നു സൂകരിച്ചത്. എന്നാൽ നടത്തിയത് ഇലക്ഷൻ രേഖകളിൽ ആണെങ്കിലും ഒരു ക്രിമിനൽ പ്രവർത്തിയാണ് പ്രതികൾ ചെയ്തത് എന്നായിരുന്നു സ്വകാര്യ ഹർജി നൽകിയ നെയ്യാറ്റിന്‍കര നാഗരാജിിൻ്റെ വാദം.
Also Read: മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കും എന്ന് ജി സുധാകരൻ
മുഹമ്മദ് റിയാസിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഭാര്യയായ വീണ തൈക്കണ്ടി സി.എം.ആര്‍.എല്‍-ല്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയുടെ കണക്ക് കാണിച്ചിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഭാര്യക്ക് ഏതെങ്കിലും കമ്പനികളുമായി കരാര്‍ ഉണ്ടോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കാതെ വിവരങ്ങള്‍ മറച്ച് വച്ചതായി ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. നാമനിര്‍ദ്ദേശ പത്രികയില്‍ ബോധപൂര്‍വ്വം വിവരങ്ങള്‍ മറച്ച് വച്ച ഇരുവര്‍ക്കുമെതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ മ്യൂസിയം പോലീസിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

