നിങ്ങൾ എപ്പോഴും ബിരിയാണിക്ക് ശേഷം സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കാറുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

biriyani_softdrinks

ചിക്കൻ ബിരിയാണി ഏവരുടേയും ഇഷ്ടവിഭവമാണ്. ബിരിയാണി കഴിച്ചതിന് ശേഷം നമ്മൾ സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കുന്നത് പതിവാണ്. പല ​ഹോട്ടലുകളും ഇതൊരു കോമ്പോ ആയി വിൽക്കാറുമുണ്ട്. വയറു നിറയെ ഭക്ഷണം കഴിച്ചതിനു ശേഷം ഈ ഡ്രിങ്കുകൾ കുടിക്കുന്നത് ആരോഗ്യകരമാണോ എന്ന് പലപ്പോഴും നമ്മൾ ചിന്തിക്കാറില്ല. കനത്ത ഭക്ഷണത്തിനുശേഷം ഈ പാനീയങ്ങൾ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ചിലർ വിശ്വസിക്കുന്നു.

Also read – സേവനത്തിൽ നിന്നും വിരമിച്ചവർക്ക് യാത്രയയപ്പ് നൽകി കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേ‍ഴ്സ് അസോസിയേഷൻ

സോഫ്റ്റ് ഡ്രിങ്കുകളിൽ കാർബൺ ഡൈ ഓക്സൈഡും ഉയർന്ന പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഏലം, ഗ്രാമ്പൂ, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ ബിരിയാണിയിലും അസിഡിറ്റിയുണ്ട്. ഒരു നിശ്ചിത ഇടവേള നിലനിർത്താതെ രണ്ടും കഴിക്കുന്നത് ശരീരത്തിലെ അസിഡിറ്റിയുടെ അളവ് വർധിപ്പിക്കും. കനത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ള തണുത്ത പാനീയങ്ങൾ ഒഴിവാക്കണമെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. കാർബണേറ്റഡ് പാനീയങ്ങൾ വയറു വീർക്കുന്നതിനും ദഹന പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു

സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് പകരം മോര്, ഫ്രൂട്ട് ജൂസുകൾ, മിന്റ് ലൈം എന്നിവ കുടിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News