സ്മൃതി മന്ദാന പ്രണയത്തിലോ? കാമുകന്‍ ഗായകനും സംവിധായകനുമായ പലാഷ് മുഛലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ യുവാക്കളുടെ ഹരമാണ് ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ആരെയും ആകര്‍ഷിപ്പിക്കുന്ന പുഞ്ചിരി സ്മൃതിയെ എന്നും വേറിട്ട് നിര്‍ത്തിയിരുന്നു. സ്മൃതിയുടെ മികച്ച ബാറ്റിംഗ് ആരാധകരുടെ എണ്ണം കൂട്ടി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. നാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സ്മൃതി മന്ദാന മറുപടി നല്‍കിയിരുന്നു. സ്മൃതിയോട് പ്രണയത്തെ കുറിച്ചും ഭാവി ഭര്‍ത്താവിനെ കുറിച്ചുമെല്ലാമാണ് അധികപേരും ചോദിച്ചത്. ‘നിങ്ങളുടെ ജീവിതപങ്കാളിയാകാനുള്ള മാനദണ്ഡം എന്താണ്’ എന്ന ചോദ്യത്തിന് അയാള്‍ തന്നെ സ്നേഹിക്കണം എന്നായിരുന്നു താരത്തിന്റെ ഉത്തരം.

Also read- ‘ഞാനേ ദേവിയാ’, ദേവന്‍ വരുന്നുണ്ട്’; സ്വയം ദേവിയെന്ന് അവകാശപ്പെട്ട് കിണറ്റില്‍ ചാടിയ സ്ത്രീയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

ഇപ്പോഴിതാ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം സ്മൃതിയുടെ പ്രണയവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരന്‍ പലാഷ് മുഛലാണ് സ്മൃതിയുടെ കാമുകന്‍ എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രൊഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് 27-കാരനായ പലാഷ്. സീഫൈവില്‍ സംപ്രേക്ഷണം ചെയ്ത അര്‍ഥ് എന്ന വെബ് സീരീസും പലാഷ് സംവിധാനം ചെയ്തിട്ടുണ്ട്. രാജ്പാല്‍ യാദവും റുബീന ദിലകും അഭിനയിച്ച ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരവും പലാഷ് നേടിയിട്ടുണ്ട്.

Also Read- നിലവിളിയും ചെരിപ്പുകൊണ്ട് അടിയും,സ്ത്രീകൾ തമ്മിൽ ട്രെയിനിൽ കൂട്ടത്തല്ല് , വീഡിയോ

നാല് ദിവസം മുമ്പ് സ്മൃതിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് പലാഷ് കുറിച്ചത് ‘4’ എന്നാണ്. ഇതിന് താഴെ ജെമീമ റോഡ്രിഗസ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയിട്ട് നാല് വര്‍ഷമായി എന്നതാണ് പലാഷ് ഈ പോസ്റ്റ്കൊണ്ട് ഉദ്ദേശിച്ചതെന്നും ആരാധകര്‍ പറയുന്നു. നേരത്തേയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. പലാഷിന്റെ പിറന്നാള്‍ ആഘോഷത്തിനെത്തിയ സ്മൃതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്മൃതിപലാഷ് എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും നിലവിലുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഒരുമിച്ചുപോയ യാത്രയില്‍ നിന്നെടുത്ത ചിത്രങ്ങളുമെല്ലാം ഇതില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സ്മൃതിയുടെ ആരാധകരാണ് ഈ അക്കൗണ്ടിന് പിന്നില്‍ എന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News