
ഇറാനും വെനിസ്വേലയ്ക്കും പിന്നാലെ ട്രംപിന്റെ യുദ്ധക്കൊതിക്ക് അടുത്ത ഇര ക്യൂബയാകുമോ എന്ന ആശങ്കയിൽ ലോകം. ക്യൂബയുടെ മുൻ പ്രസിഡന്റായ റൗൾ കാസ്ട്രോക്കെതിരെ അമേരിക്ക ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
1996-ൽ ക്യൂബൻ യുദ്ധവിമാനങ്ങൾ സ്വന്തം രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ച അമേരിക്ക ആസ്ഥാനമായിരുന്ന ക്യൂബൻ പ്രവാസി സംഘടനയായ “ബ്റോതെർസ് ടു ദി റെസ്ക്യൂ”വിന്റെ രണ്ട് വിമാനങ്ങൾ വെടിവെച്ച് വീഴ്ത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് കേസ് എന്നാണ് റിപ്പോർട്ട്. സംഭവസമയത്ത് ക്യൂബയുടെ പ്രതിരോധ മന്ത്രിയായിരുന്ന റൗൾ കാസ്ട്രോ. ക്യൂബൻ യുദ്ധവിമാനങ്ങൾ നടത്തിയ അതിർത്തി രക്ഷാ നടപടിയിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.
Also Read:ഈഡനിൽ മുംബൈയ്ക്ക് ബാറ്റിംഗ് തകർച്ച! കൊൽക്കത്തയ്ക്ക് ജയിക്കാൻ വേണ്ടത് 148 റൺസ്
ട്രംപ് ഭരണകൂടം കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്യൂബയ്‌ക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. സാമ്പത്തിക ഉപരോധങ്ങളും ഇന്ധന നിയന്ത്രണങ്ങളും മൂലം ക്യൂബയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടാനാണ് അമേരിക്ക ശ്രമിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

