പ്രമേഹരോ​ഗികൾ റവ കഴിക്കാമോ ? ഈ കാര്യങ്ങൾ കേൾക്കൂ

മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഉപ്പുമാവ്. അത് റവ കൊണ്ടുള്ളതാണെങ്കിൽ പിന്നെ അന്നത്തേക്ക് വേറൊന്നും വേണ്ട. റവ ഉപ്പുമാവുമായി മലയാളികൾക്കുള്ള ആത്മബന്ധം അങ്ങനെ നീളുന്നു. അധികം എരിയ്ക്കലോ പൊരിക്കലോ ഒന്നുമില്ലാതെ തയ്യാറാക്കുന്നത് കൊണ്ട് തന്നെ റവയെ ഒരു ആരോ​ഗ്യകരമായ ഭക്ഷണത്തിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

റവയും പ്രമേഹരോ​ഗവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് ആളുകൾക്കിടയിലുള്ളത്. പ്രമേഹരോ​ഗികൾക്ക് റവ കഴിക്കാമോ എന്നതാണ് ഇതിൽ പ്രധാന സംശയം. എന്നാൽ ഇതാ സംശയത്തിനുള്ള ഉത്തരം. പ്രമേഹമുള്ള ആളുകൾക്ക് റവ കഴിക്കാം. എന്നാൽ നിശ്ചിതമായ അളവിൽ ആണെന്ന് മാത്രം. പ്രമേഹരോ​ഗികളുടെ ഭക്ഷണത്തിൽ റവ ഉൾപ്പെടുത്താമെങ്കിലും നിശ്ചിതമായ അളവിൽ മാത്രമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.’

also read; ഉറക്കം കുറഞ്ഞാലും കൂടിയാലും എന്ത് സംഭവിക്കും അറിയാം ചില വിവരങ്ങൾ

റവയിൽ കാലറിയും കാർബോഹൈഡ്രേറ്റും കൂടുതലായതിനാൽ അത് ഒരു നിശ്ചിത അളവിൽ കൂടുതൽ കഴിക്കുന്നത് രക്തത്തിലെ ​ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കും. മറ്റ് ആഹാര പദാർത്ഥങ്ങളെ അപേക്ഷിച്ച് റവ ശരീരത്തിലെ പഞ്ചസാരയുടെവ അളവ് വളരെ വേ​ഗത്തിൽ വർദ്ധിപ്പിക്കും. തവിടു കളയാത്ത മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ റവ വളരെ വേ​ഗത്തിലാണ് രക്തത്തിൽ ​ഗ്ലൂക്കോസ് എത്തിക്കുന്നത്.

തവിടുള്ള ധാന്യങ്ങൾ ദഹിക്കാൻ കൂടുതൽ സമയം എടു​ക്കുന്നത് കൊണ്ട് ​ഗ്ലൂക്കോസ് പതിയെ രക്തത്തിൽ കലരൂ. ഇത് ബ്ലഡ് ഷു​ഗർ നില ഒരുപോലെ നിലനിർത്താൻ സഹായിക്കും. എന്നാൽ, റവ വളരെ വേ​ഗത്തിൽ ദഹിക്കുന്നത് കൊണ്ട് ശരീരത്തിലെ ഷു​ഗർ അതിവേ​ഗത്തിൽ ഉയരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News