മീനില്ലാതെ ചോറിറങ്ങില്ല! എല്ലാ മത്സ്യങ്ങളും എല്ലാവർക്കും കഴിക്കാൻ സാധിക്കുമോ ? അത് ആരോ​ഗ്യകരമാണോ ?

fish curry

മീനില്ലാതെ ചോറിറങ്ങില്ല, ഒരു കഷ്ണം മീനുണ്ടെങ്കിൽ ഊണ് ഹാ… കുശാൽ എന്ന് പറയുന്നവരാണ് നമ്മൾ മലയാളികൾ. അത് പല വേർഷനിൽ ആക്കി ഇഷ്ടാനുസൃതം കഴിക്കാറുമുണ്ട്. മീനിന്റെ വെറൈറ്റി ഐറ്റങ്ങൾക്കായി നമ്മൾ എത്ര ദൂരവും സഞ്ചരിക്കും, എത്ര കാശ് വേണമെങ്കിലും ചെലവാക്കും. രുചി കൊണ്ടുമാത്രമല്ലല്ലോ പ്രോട്ടീൻകൊണ്ടും സമ്പന്നമാണ് മീൻ. ഒമേഗ–3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ എന്നിവയുടെ കലവറതന്നെയാണ് മത്സ്യങ്ങൾ.

Also read: കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ; ഇടിമിന്നൽ സമയത്ത് കുളിക്കാമോ? ഫോൺ ഉപയോഗിക്കാമോ? കാലാവസ്ഥാ വകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ ഇങ്ങനെ

എന്നാൽ എല്ലാ മത്സ്യങ്ങളും കഴിക്കാൻ സാധിക്കുമോ…? എല്ലാ മത്സ്യങ്ങളും എല്ലാവർക്കും കഴിക്കാൻ സാധിക്കുമോ ? അത് ആരോ​ഗ്യകരമാണോ ? അല്ലായെന്ന് ഉറപ്പിച്ച് പറയാം. ​ഗർഭിണികളും ചെറിയ കുട്ടികളും കഴിക്കാൻ പാടില്ലാത്ത അല്ലെങ്കിൽ അവരുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന മത്സ്യങ്ങളും ഉണ്ട്.

ചില സമുദ്രമത്സ്യങ്ങളിൽ മെർക്കുറി എന്ന ലോഹത്തിന്റെ അളവ് കൂടുതലായിരിക്കും. ഇത് ഗർഭിണികൾ കഴിച്ചാൽ ഗർഭത്തിലുള്ള കുഞ്ഞിന്റെ മസ്തിഷ്ക വികസനത്തേയും നാഡീവ്യവസ്ഥയേയും നെ​ഗറ്റീവായി ബാധിക്കാനുള്ള സാധ്യത ഏറെയാണ്. അതുപോലെ ചെറിയ കുട്ടികളിൽ ഇത് ആരോ​ഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്.

Also read: സർക്കാരോ, സർക്കാരെന്ന് പറഞ്ഞാൽ താനും തന്‍റെ ഭാര്യയുമാണോ? മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി ജി സുധാകരൻ

ഗർഭിണികളും കുട്ടികളും ഒഴിവാക്കേണ്ട മത്സ്യങ്ങൾ ഇതൊക്കെയാണ്…

  1. ഷാർക്ക്
  2. സ്വോർഡ് ഫിഷ്
  3. കിങ് മാക്കറൽ
  4. ടൈൽഫിഷ്
  5. മാർലിൻ
  6. ബിഗ് ഐ ട്യൂണ
  7. ഓറഞ്ച് റഫി

ഈ മത്സ്യങ്ങളൊക്കെ വലുതും ദീർഘകാലം ജീവിക്കുന്നതുമാണ്. അതുകൊണ്ടുതന്നെ, ശരീരത്തിൽ മെർക്കുറി കൂടുതൽ അടിഞ്ഞുകൂടിയിരിക്കും.

സാൽമൺ, സാർഡിൻ, ആഞ്ചോവി, തിലാപിയ, കോഡ് എന്നീ മത്സ്യങ്ങൾ പോഷകഗുണം ഏറെയുള്ളതും സുരക്ഷിതവുമാണ്. ഗർഭിണികൾ ആഴ്ചയിൽ ഒന്ന് മുതൽ മൂന്ന് പ്രാവശ്യം മാത്രമായി മത്സ്യം കഴിക്കുന്നതാണ് നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News