
ശരീരം ആരോഗ്യത്തോടെ വയ്ക്കാനും വിശപ്പിനെ ഏറ്റവും എളുപ്പത്തിൽ നിയന്ത്രിക്കാനും പ്രോട്ടീൻ ബാറുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. പേശികളുടെ വളർച്ചയ്ക്കും കോശങ്ങളുടെ പ്രവർത്തനങ്ങൾക്കും പ്രോട്ടീൻ അത്യാവശ്യമാണെങ്കിലും സ്ഥിരമായി പ്രോട്ടീൻ ബാറുകൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്.
വിശപ്പുണ്ടാക്കുന്ന ഹോർമോണിനെ നിയന്ത്രിക്കാൻ പ്രോട്ടീൻ ബാറിന് കഴിയുമെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുമെന്നാണ് പഠനങ്ങൾ പറയുന്നത്. എളുപ്പത്തിൽ ദഹിക്കാത്ത പ്രോട്ടീൻ ബാറുകൾ കഴിക്കുന്നത് ദഹനക്കുറവിന് കാരണമാവും. ഇതിൽ അടങ്ങിയിരിക്കുന്ന സോർബിട്ടോൾ പോലുള്ള ഘടകങ്ങൾ വയർ വീർക്കലിനും അമിതമായ ഗ്യാസിനും കാരണമാകും.
also read; ഐസ് റോളറുകൾ ചർമ്മത്തെ സംരക്ഷിക്കുമോ? സത്യം ഇതാണ്
മിക്ക പ്രോട്ടീൻ ബാറുകളും ഒരു മിഠായിക്ക് തുല്യം തന്നെ അപകടകാരികളാണ്. പ്രോട്ടീൻ വർദ്ധിപ്പിക്കാൻ ഇവ കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർദ്ധിക്കും. ഇത് നിങ്ങളെ എളുപ്പത്തിൽ ക്ഷീണിതനാക്കുന്നു. പ്രോട്ടീൻ ബാറുകൾ സ്ഥിരമായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തേയും കാര്യമായി ബാധിച്ചേക്കാം.
ചെറുതാണെങ്കിലും പ്രോട്ടീൻ ബാറുകളിൽ നിറയെ കലോറി അടങ്ങിയിട്ടുണ്ട്. അതായത് ഒരു ബാർ ഏകദേശം 300 മുതൽ 400 കലോറി വരെ ശരീരത്തിന് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രോട്ടീൻ ബാറുകൾ മിതമായ അളവിൽ കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്.
പ്രോട്ടീൻ ബാറുകൾ തെരഞ്ഞടുക്കുമ്പോൾ ഓർമ്മ വയ്ക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. ലഭിക്കുന്ന പ്രോട്ടീന്റെ അളവ്, അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ്, എന്നിവയെല്ലാം കൃത്യമായി വിലയിരുത്തിയതിന് ശേഷം മാത്രം പ്രോട്ടീൻ ബാറുകൾ തിരഞ്ഞെടുക്കതാവും ഉചിതം. മുട്ട, പനീർ,. യോഗർട്ട് എന്നിങ്ങനെ നാച്ചുറലായി പ്രോട്ടീൻ നൽകുന്ന ഉത്പന്നങ്ങൾ എപ്പോഴും തിരഞ്ഞെടുക്കുന്നതാവും ആരോഗ്യത്തിന് നല്ലത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

