പ്ലാസ്റ്റിക് പാത്രത്തിലാണോ പഞ്ചസാരയും പുളിയും സൂക്ഷിക്കുന്നത്? ഇക്കാര്യങ്ങൾ അറിയാതെ പോകല്ലേ

Sugar and Tamarind in Plastic

നമ്മുടെ അടുക്കളകളിൽ പൊടികളും മസാലകളും ധാന്യങ്ങളുമെല്ലാം സൂക്ഷിക്കാൻ പല തരത്തിലുള്ള പാത്രങ്ങൾ ഉണ്ടാകുമല്ലേ. പ്ലാസ്റ്റിക്, ​ഗ്ലാസ്, സ്റ്റീൽ എന്നിങ്ങനെ പലതരം കണ്ടെയ്നറുകൾ ഉണ്ടാകും. എന്നാൽ ഇത്തരം പാത്രങ്ങളിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് മുൻപ് അത് സുരക്ഷിതമാണോ എന്ന് ചിന്തിക്കാറുണ്ടോ? എന്നാൽ ചിന്തിക്കണം.

പഞ്ചസാര, ഉപ്പ്, മുളകുപൊടി, പുളി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ മിക്കവരും പ്ലാസ്റ്റിക് പാത്രങ്ങളിലാകും സൂക്ഷിക്കാറ്. കൂടുതൽ സൗകര്യപ്രദവും ഭാരം കുറഞ്ഞതുമായതിനാൽ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളാണ് വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാൽ എല്ലാ പ്ലാസ്റ്റിക് പാത്രങ്ങളും എല്ലത്തരം ഭക്ഷണങ്ങൾക്കും ഒരുപോലെ സുരക്ഷിതമല്ല.

പഞ്ചസാര വരണ്ട ഭക്ഷ്യവസ്തുവാണല്ലോ. നല്ല നിലവാരമുള്ള ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങളിലാണ് ഇവ സൂക്ഷിക്കുന്നത്. പഴകിയതോ പൊട്ടലുകളുള്ളതോ ചൂട് ഏറ്റ് നിറംമാറിയതോ ആയ പ്ലാസ്റ്റിക് പാത്രങ്ങൾ ആരോ​ഗ്യപ്രദമല്ല. ഇത്തരം പാത്രങ്ങളിൽ സൂക്ഷിച്ചാൽ കാലക്രമേണ ചെറിയ അളവിൽ രാസഘടകങ്ങൾ ഭക്ഷണത്തിലേക്ക് കലർന്നേക്കാം.

ഇനി പുളിയുടെ കാര്യം നോക്കാം. പുളിയിൽ സ്വാഭാവികമായി ആസിഡിറ്റി കൂടുതലാണ്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ നിലവാരമുള്ള പ്ലാസ്റ്റിക് പാത്രങ്ങളിൽ ദീർഘകാലം പുളി സൂക്ഷിക്കുന്നത് നന്നല്ല. പ്രത്യേകിച്ച് ചൂടുള്ള സാഹചര്യങ്ങളിൽ പ്ലാസ്റ്റിക്കിലെ ചില രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കലരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. പുളി പോലുള്ള അമ്ലഗുണമുള്ള ഭക്ഷണങ്ങൾ ഗ്ലാസ് ജാറുകളിൽ സൂക്ഷിക്കുന്നതാണ് ഉചിതം. പുളി പോലെതന്നെ അച്ചാർ, വിനാഗിരി എന്നിങ്ങനെ അമ്ലഗുണമുള്ള ഭക്ഷണങ്ങളും ഗ്ലാസ് പാത്രങ്ങളിൽ സൂക്ഷിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

ALSO READ: ഇഞ്ചി സൂക്ഷിക്കേണ്ടത് ഫ്രിഡ്ജിലോ? ഫ്രീസറിൽ വെക്കേണ്ടതുണ്ടോ?

കൂടാതെ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളും ഉപയോ​ഗിക്കാം. ഇവയ്ക്ക് ഭക്ഷണവുമായി രാസപ്രതികരണം നടത്താനുള്ള സാധ്യത വളരെ കുറവാണ്. ദീർഘകാല സംഭരണത്തിന് ഗ്ലാസും സ്റ്റെയിൻലെസ് സ്റ്റീലും പ്ലാസ്റ്റിക്കിനെക്കാൾ മികച്ച ഓപ്ഷനാണ്. ദൈനംദിന ഉപയോഗത്തിൽ നല്ല നിലവാരമുള്ള ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങൾ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിന് വ്യക്തമായ തെളിവുകളില്ലെങ്കിലും അമ്ലഗുണമുള്ള ഭക്ഷണങ്ങൾ ദീർഘകാലം സൂക്ഷിക്കുമ്പോൾ ഗ്ലാസ് ജാറുകളോ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളോ ഉപയോഗിക്കുന്നതാകും നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News