
അരയ്ക്കണ്ട, കുതിർക്കണ്ട കടയിൽ നിന്ന് ദോശമാവ് വാങ്ങിയാലുള്ള ഗുണങ്ങൾ ഏറെയാണ്. കടയിൽ നിന്ന് വാങ്ങുന്ന ദോശമാവിനെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. എളുപ്പപണിയ്ക്ക് പിന്നാലോ പോകുമ്പോൾ ഇതിന് പിന്നിലെ അപകടങ്ങളെക്കുറിച്ച് ആരും ഇതുവരെ ആലോചിച്ചിട്ടില്ലെന്നത് ആണ് യാഥാർത്ഥ്യം.
സമയം ലാഭിക്കാമെങ്കിലും ഇത്തരത്തിലുള്ള ദോശമാവ് സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന ദോഷവശങ്ങളും ഏറെയാണ്. ഇത്തരത്തിൽ പാക്കറ്റുകളിലാക്കി കടകളിൽ വിൽക്കുന്ന ദോശമാവ് മൂൻകൂട്ടി പുളിപ്പിക്കുന്നത് കൊണ്ട് ഒരു നിശ്ചിത സമയത്തിൽ കൂടുതൽ ഫ്രിഡ്ജിന് പുറത്ത് വയ്ക്കുന്നത് അപകടകാരികളായ ബാക്ടീരിയകൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നു. ഈ മാവിന്റെ ഉപഭോഗം വയറിളക്കത്തിനും ഛർദ്ദിലിനും കാരണമാവുന്നു.
പാക്കറ്റു മാവുകളിൽ രുചി നിലനിർത്താനും കേടാവാതിരിക്കാനും പ്രിസർവേറ്റീവുകളും റെഗുലേറ്ററുകളും ഉപയോഗിക്കുന്നു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെങ്കിലും. സ്ഥിരമായി ഇത് ഉപയോഗിക്കുന്നത് പോഷകാഹാര ലഭ്യതയെ ബാധിച്ചേക്കാം.
ALSO READ; മൈദയും വേണ്ട, ഓവനും വേണ്ട! ബേക്കറി രുചിയിൽ മുട്ട പഫ്സ് വീട്ടിലുണ്ടാക്കാം
കേടാവാതിരിക്കാൻ ചേർക്കുന്ന ദഹന പ്രശ്നത്തിനും അലർജിയ്ക്കും കാരണമായേക്കാം. പരമ്പരാഗതമായി വീട്ടിൽ ദോശമാവ് ഉണ്ടാക്കുമ്പോൾ ഒരു സ്വഭാവിക പ്രക്രിയയാണ്. ഇത് ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുന്നുണ്ട് എന്നാൽ പാക്കറ്റ് മാവിൽ സ്വഭാവിക മാവിനെ അപേക്ഷിച്ച് ഈ ഗുണങ്ങൾ കുറവായിരിക്കും.
മാവ് എപ്പോഴും ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്. അമിതമായ പുളിച്ച മണം, പാക്കറ്റ് വീർത്തിരിക്കുന്നത് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ മാവ് പിന്നീട് ഉപയോഗിക്കാതിരിക്കാനും നിർദേശമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

