ആഗ്രഹിക്കുന്നത് എന്തും നടക്കും, ട്രെൻഡിംഗാകുന്ന മാനിഫെസ്റ്റേഷൻ ‘റിയലാണോ?’, അറിയാം ചിലകാര്യങ്ങൾ

what is manifestation

ആഗ്രഹിക്കുന്നത് എന്തും നടക്കും. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറേക്കാലമായി ഉയർന്നുകേൾക്കുന്ന വാക്കാണ് മാനിഫെസ്റ്റേഷൻ. നമ്മുടെ ആഗ്രഹം പ്രപഞ്ചം സാക്ഷാത്ക്കരിച്ചു തരുമെന്ന വിശ്വാസമാണ് മാനിഫെസ്റ്റേഷനിലുള്ളത്. സിനിമാ താരങ്ങളായ ഷാരൂഖ് ഖാൻ, ദീപിക പദുകോൺ,​ ആലിയ ഭട്ട്,​ ധനുഷ്,​ വിദ്യ ബാലൻ തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ ഇതുസംബന്ധിച്ച് വീഡിയോകൾ ചെയ്തിട്ടുണ്ട്. എന്താണ് മാനിഫെസ്റ്റേഷൻ എന്ന് നോക്കിയാലോ

സ്വപ്നങ്ങളും ലക്ഷ്യങ്ങളും യാഥാർത്ഥ്യമാക്കാനുള്ള മാർഗമാണ് മാനിഫെസ്റ്റേഷൻ. പൂർണമായും വിശ്വസിച്ചാൽ മാത്രമേ മാനിഫെസ്റ്റേഷൻ നടക്കുകയുള്ളൂ. ആഗ്രഹിക്കുന്നത് ലഭിച്ചെന്ന രീതിയിൽ ദിവസവും അതിനെക്കുറിച്ച് പ്രപഞ്ചത്തോട് സംസാരിക്കണം. നമ്മുടെ സ്വപ്നങ്ങൾ നടന്നെന്നും അതിന് പ്രപഞ്ചത്തോട് നന്ദി പറയുകയുമാണ് ചെയ്യേണ്ടത്. ഉദാഹരണത്തിന് നിങ്ങൾ ആഗ്രഹിച്ച പോലെ ഒരു കാർ വാങ്ങി. അതിന് പ്രപഞ്ചത്തിനോട് നന്ദി പറഞ്ഞുകൊണ്ടിരിക്കണം. ഈ രീതി എല്ലാ ദിവസവും തുടരണമെന്നാണ് മാനിഫെസ്റ്റേഷനിൽ പറയുന്നത്. ഇങ്ങനെ ഓരോ തവണ മാനിഫെസ്റ്റ് ചെയ്യുമ്പോഴും ആ ആഗ്രഹം നമ്മളിലേക്ക് അടുക്കുമെന്നാണ് വിശ്വാസം.

also read: ഇതൊരു വെറും വരയല്ല; റോഡിലെ മഞ്ഞ വര വെറുതെയല്ല, അറിയാം

പലരീതിയിൽ മാനിഫെസ്റ്റ് ചെയ്യുന്നവരുണ്ട്. കണ്ണാടിയിൽ നോക്കി മാനിഫെസ്റ്റ് ചെയ്യാറുണ്ടെന്നാണ് നടി ആലിയാ ഭട്ട് ഒരിക്കൽ പറഞ്ഞത്.പോസിറ്റീവായ കാര്യങ്ങൾ പറയുന്നത് എപ്പോഴും ഒരു പോസിറ്റീവ് എനർജി നൽകുന്നു. ചിലർ ആഗ്രഹങ്ങൾ നടന്നതായും അതിന് ശേഷമുള്ള കാര്യങ്ങൾ വിഷ്വലൈസും ചെയ്യുന്നു. മറ്റുചിലർ മാനിഫെസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ പേപ്പറിൽ എഴുതിവയ്ക്കുന്നു. ആഗ്രങ്ങളും ലക്ഷ്യങ്ങളും നടന്നുകഴിഞ്ഞുവെന്ന രീതിയിലാണ് പേപ്പറിൽ കുറിച്ചുവയ്ക്കുന്നത്. ഇത്തരത്തിൽ പലതരം മാനിഫെസ്റ്റേഷൻ രീതി നിലനിൽക്കുന്നുണ്ട്.

മാനിഫെസ്റ്റേഷന് പിന്നിൽ ശക്തമായ ശാസ്ത്രീയ വശമുണ്ടെന്നാണ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ സെന്റർ ഫോർ കംപാഷൻ ആൻഡ് ആൾട്ട്രൂയിസം റിസർച്ച് ആൻഡ് എഡ്യുക്കേഷന്റെ സ്ഥാപകനും ഡോക്ടറുമായ ജെയിംസ് ആർ ഡോട്ടി പറയുന്നത്. പ്രപഞ്ചം നിങ്ങൾക്കുവേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നില്ലെന്നാണ് ഡോട്ടി പറയുന്നത്. ഡോട്ടിയുടെ പുസ്തകമായ ‘മൈൻഡ് മാജിക്: ദി ന്യൂറോസയൻസ് ഓഫ് മാനിഫെസ്റ്റേഷൻ ആൻഡ് ഹൗ ഇറ്റ് ചേഞ്ച്സ് എവരിതിംഗിൽ’ ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

ഇത്തരത്തിൽ മാനിഫെസ്റ്റേഷൻ ചെയ്യുമ്പോൾ അത് തലച്ചോറിനെ പുനരുജ്ജീവിപ്പിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങൾ ഉപബോധമനസിൽ പതിയുകയും ചെയ്യുന്നുവെന്ന് ഡോട്ടി വ്യക്തമാക്കുന്നു. ഇത് നിങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ നിങ്ങളുടെ തലച്ചോറിനെ പ്രേരിപ്പിക്കുകയും തലച്ചോറിൽ പുതിയ ന്യൂറോ പാർട്ടുകൾ രൂപപ്പെടുകയും ചെയ്യുന്നു. ഓരേ കാര്യത്തിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തലച്ചോർ തന്നെ അതിലേക്കെത്താനുള്ള മാ‌ർഗം കണ്ടെത്താൻ ശ്രമിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News