
ലോക സമാധാനത്തിനു വീണ്ടും വെല്ലുവിളിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ സൈനികാക്രമണം പുനരാരംഭിക്കുമെന്ന ഭീക്ഷണിയുമായി ആണ് ഇത്തവണ ട്രംപ് രംഗത്ത് വന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പരിഹരിക്കാൻ ഉള്ള ചർച്ചകൾ തുടരുന്നതിനിടയിലാണ് “ആവശ്യമെങ്കിൽ വീണ്ടും വലിയ പ്രഹരം നൽകേണ്ടി വരും” എന്ന ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാനുമായി ധാരണയിലെത്താൻ സാധ്യതയുണ്ടെന്നും ആക്രമണം ഒഴിവാക്കി പ്രശ്നപരിഹാരം കണ്ടെത്താനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ “വിപുലമായ സൈനികാക്രമണത്തിന് അമേരിക്ക സജ്ജമാണ്” എന്നും അദ്ദേഹം ഭീഷണി മുഴക്കി.
Also Read:മുംബൈ ഇന്ത്യൻസിന് തിരിച്ചടി; ഡി കോക്കും രാജ് അങ്കദ് ബാവയും ഐപിഎല്ലിൽ നിന്ന് പുറത്ത്
ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾ കൃത്യമായ ഫലം കാണാതെ ഇഴഞ്ഞു നീങ്ങുന്നതിനിടയിലാണ് ട്രംപിന്റെ പുതിയ വെല്ലുവിളി. ഇരു രാജ്യങ്ങളും മറുഭാഗം മുന്നോട്ട് വച്ച ഉപാധികൾ അംഗീകരിക്കാത്തതാണ് നിലവിലെ പ്രധാന തടസ്സം. ആണവ പദ്ധതികൾ അവസാനിപ്പിക്കണമെന്നും, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നും അമേരിക്ക ഇറാനോടും ഉപരോധങ്ങളിൽ ഇളവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ഇറാൻ തിരിച്ചും മുൻപോട്ട് വച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

