പൊന്നിന്‍ വിലയില്‍ ആശ്വസിക്കാന്‍ വകയുണ്ടോ? ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഒരുപക്ഷേ…

ഓരോ ദിവസവും പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുന്ന സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ലാത്തത് ട്രെന്‍ഡിന്റെ തുടക്കമാണോയെന്ന് ഉറ്റുനോക്കി വിപണി. ഏതാനും ആഴ്ചകളായി അതിവേഗതയില്‍ കുതിക്കുന്ന സ്വര്‍ണവില, പൊതുജനങ്ങളുടെയും നെഞ്ച് തകര്‍ക്കുന്നുണ്ട്.

Also read:എഫ്ഡി ഇടാൻ പ്ലാനുണ്ടോ? സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രത്യേക പലിശ നിരക്ക് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇന്ത്യ

സ്വര്‍ണത്തിന് അന്താരാഷ്ട്ര വിലയില്‍ ശക്തമായ ചാഞ്ചാട്ടം നേരിടുന്നുണ്ട്. ഔണ്‍സിന് 2,668 ഡോളര്‍ എന്ന വില 2,644-ലേക്ക് എത്തിയിരുന്നു. ഗ്രാമിന് 7,120 രൂപയെന്ന വിലയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. 56,960 രൂപയാണ് പവന് വരുന്നത്.

അമേരിക്കയിലെ പണപ്പെരുപ്പം കുറഞ്ഞ പശ്ചാത്തലത്തില്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കില്‍ ബംപര്‍ ഇളവ് വരുത്തിയതാണ് സ്വര്‍ണവില വര്‍ധിക്കാന്‍ ഇടയാക്കിയത്. ഈ വര്‍ഷം രണ്ട് തവണ കൂടി പലിശനിരക്ക് കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അങ്ങനെ വന്നാല്‍ വീണ്ടും സ്വര്‍ണവില ഉയരും. എന്നാല്‍ അമേരിക്കയിലെ സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റമുണ്ട്.

Also read:സക്കർബർഗിന് മുന്നിലുള്ളത് ഇലോൺ മസ്‌ക് മാത്രം; സമ്പന്നരുടെ പട്ടികയിലെ ഭീമന്മാർ ഇനി ഇവർ

ഇതോടെ പലിശ നിരക്ക് ഇനി കുറക്കില്ലെന്ന സ്ഥിതിയാണുള്ളത്. അങ്ങനെ വരുമ്പോള്‍ സ്വര്‍ണ വില ഇനി ഉയരില്ലെന്ന വിലയിരുത്തലാണ് പൊതുവെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News