
ദില്ലിയിലെ കേരള ഹൗസിനു മുന്നിൽ കറുത്ത പശ്ചാത്തലമുള്ള ഫ്ലക്സ് ബോർഡ് വച്ചു എന്ന് ആരോപിച്ച് രണ്ട് ജീവനക്കാർക്ക് അഡിഷണൽ റെസിഡന്റ് കമ്മീഷണർ വക കാരണം കാണിക്കൽ നോട്ടീസ്. സത്യപ്രതീജ്ഞക്ക് ശേഷം മുഖ്യമന്ത്രി ദില്ലിയിൽ വന്ന ദിവസം കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ, കേരള ഹൗസ് റെസിഡന്റ് കമ്മീഷണർ പുനീത്കുമാറിനെതിരെ പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചിരുന്നു.
Also Read: ഒടുവിൽ ബിജെപി പാളയം വിട്ടു; അണ്ണാമലൈ രാജി വച്ചു
റെസിഡന്റ് കമ്മീഷണർ അന്യായമായി സസ്പെൻഡ് ചെയ്ത സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ കൺവീനർക്കെതിരായ നടപടിക്കെതിരെയായിരുന്നു സംഘടന ബോർഡുകൾ സ്ഥാപിച്ചത്. ഈ ബോർഡിനെ ചൊല്ലി ഇടത് കോൺഗ്രസ് സംഘടനകൾ തമ്മിൽ തർക്കമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കാഴ്ചവട്ടത്തിൽ വെളുത്ത അക്ഷരങ്ങളുള്ള കറുത്ത ബോർഡ് സ്ഥാപിച്ചത് സുരക്ഷാ ലംഘനമാണെന്നാണ് നോട്ടിസിലെ ആരോപണം. സെഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണ് മുഖ്യമന്ത്രി വി ഡി സതീശനെന്നും കറുത്ത ബോർഡ് സ്ഥാപിച്ചത് സുരക്ഷാ ലംഘനമാണെന്നും കാരണം കാണിക്കൽ നോട്ടിസിൽ ആരോപിക്കുന്നു.`
Is V.D. Satheesan afraid of black? Notices issued to two Kerala House employees for black flex
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

