
വഴിക്കടവിൽ സംഭവിച്ച ദാരുണമായ അപകടത്തെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള കോൺഗ്രസിലെ കഴുകന്മാരുടെ നീക്കങ്ങളിൽ പ്രതിഷേധം ശക്താമാകുകയാണ്. കെവിൻ കാർട്ടറുടെ വിഖ്യാതമായ ചിത്രം അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് കോൺഗ്രസുകാരുടെ ഭാഗത്തു നിന്നുമുണ്ടായത്.
അപകടങ്ങളെയും മരണങ്ങളെയും കൊത്തി തിന്ന് രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്ന കോൺഗ്രസുകാരോട് ഒരു ചോദ്യം ഉന്നയിക്കുകയാണ് കെ വി അബ്ദുൾഖാദർ ഗുരുവായൂർ. അപകടത്തെ ഗവർമെന്റ് സ്പോൺസേർഡ് ദുരന്തം എന്ന് വിശേഷിപ്പിച്ച ആര്യാടൻ ഷൗക്കത്ത്. മറുപടി പറയണമെന്ന് പറഞ്ഞാണ് കെ വി അബ്ദുൾഖാദർ ഗുരുവായൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ആര്യാടൻ ഷൗക്കത്ത് മറുപടി നൽകണം. ഈ മരണത്തിന് അങ്ങയുടെ പിതാവ് ഉത്തരവാദിയാണോ? അങ്ങയുടെ ഇന്നത്തെ പ്രസ്താവന കണ്ടതു കൊണ്ട് മാത്രമാണ് ഈ ചോദ്യം ഇവിടെ ഉന്നയിക്കേണ്ടി വന്നത്. നിലമ്പൂരിൽ ഒരാൾ ഷോക്കേറ്റ് മരിച്ചതിനെ കുറിച്ച് താങ്കൾ പറഞ്ഞത് ഇത് എൽ ഡി എഫ് സർക്കാർ സ്പോൺസർ ചെയ്ത ദുരന്തം എന്നാണ്.
കോൺഗ്രസിന്റെ മറ്റു ചില നേതാക്കളും ആ സംഭവത്തെ രാഷ്ട്രീയവൽക്കരിച്ച് മുതലെടുപ്പ് നടത്തുന്നത് കണ്ടു. 2011 ആഗസ്റ്റ് 1 ന് അങ്ങയുടെ
പിതാവ് സാക്ഷാൽ ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കെ ആണ് ഈ അച്ഛനും മകനും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടി മരിച്ചത്.
ചാവക്കാട്ടിനടുത്ത് തെക്കൻ പാലയുരിൽ കരുവള്ളി വീട്ടിൽ സുധീഷും മകൻ വാസുദേവും ആണ് ദുരന്തത്തിന് ഇരയായത്. മകനെ സ്ക്കൂളിൽ കൊണ്ട് പോയപ്പോഴായിരുന്നു മരണം സംഭവിച്ചത്.
അന്ന് ഞങ്ങളാരും മന്ത്രിയുടെ പാർട്ടി നേതാക്കളുടെ കാർ തടഞ്ഞില്ല. രാഷ്ട്രീയ നാടകം നടത്തിയില്ല. പക്ഷെ നിങ്ങൾ ഇപ്പോൾ ചെയ്യുന്നതോ? ജനം തിരിച്ചറിയും പൊറാട്ട് നാടകങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

