നിങ്ങളുടെ അടുക്കള സുരക്ഷിതമാണോ? ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുക

KITCHEN

ഏത് കാലാവസ്ഥയിലും ഭക്ഷ്യവിഷബാധ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പഴകിയ ഭക്ഷണം, ശരിയായി പാകം ചെയ്യാത്ത മാംസം, ശുചിത്വമില്ലായ്മ എന്നിവയാണ് പ്രധാന കാരണങ്ങൾ. പുറത്തുനിന്നുള്ള ഭക്ഷണത്തെ മാത്രം കുറ്റപ്പെടുത്തരുത്. വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തിലൂടെയും ഭക്ഷ്യവിഷബാധ ഉണ്ടാകാം. ഇതൊഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഏറ്റവും പ്രധാനം കൈകൾ വൃത്തിയായി സൂക്ഷിക്കുകയെന്നതാണ്. പ്രധാനമായും ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പ് സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുക. ടോയ്ലറ്റ് ഉപയോഗത്തിനും ശേഷവും കൈകൾ നന്നായി വൃത്തിയാക്കുക. മാലിന്യം കൈകാര്യം ചെയ്യുന്നതിലും പ്രത്യകം ശ്രദ്ധ പുലർത്തണം. കൈകൾ വൃത്തിയാക്കാതെ പാചകം ചെയ്യരുത്. ഇത് അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.

also read:എസി മുറിയിൽ ഉറങ്ങിയെഴുന്നേൽക്കുമ്പോൾ ക്ഷീണം അനുഭവപ്പെടാറുണ്ടോ, കാരണമിതാണ്

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
*അടുക്കള വൃത്തിയായി സൂക്ഷിക്കുക.
*പാക്കറ്റ് ഭക്ഷണങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് എക്സ്പയറി ഡേറ്റ് നോക്കുക.
*തിളപ്പിച്ചാറിയ വെള്ളമോ, ഫിൽറ്റർ ചെയ്ത വെള്ളമോ മാത്രം കുടിക്കുക.
*കൈ വൃത്തിയായി കഴുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News