‘ഡ്രൈവറോ സഹായികളോ ഇല്ലാതെ ഒറ്റയ്ക്ക് വന്നുകാണണമെന്ന് പ്രമുഖ നടൻ’, കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി ഇഷാ കോപ്പിക്കർ

പ്രമുഖ നടനിൽ നിന്നും കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി ഇഷാ കോപ്പിക്കർ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. 18-ാം വയസിലും 22-ാം വയസിലും തനിക്ക് ഇൻഡസ്ട്രിയിൽ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും, അതിലുൾപ്പെട്ടയാൾ ഒരു മുൻനിര നടനായിരുന്നെന്നും അഭിമുഖത്തിൽ ഇഷാ വെളിപ്പെടുത്തി.

ALSO READ: ‘റീലെടുക്കാനായി ഉയരമുള്ള കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനം’, 23കാരിയും സുഹൃത്തും അറസ്റ്റിൽ, ആഭാസമെന്ന് സോഷ്യൽ മീഡിയ: വീഡിയോ

‘ഡ്രൈവറോ സഹായികളോ ഇല്ലാതെ ഒറ്റയ്ക്ക് വന്നുകാണണമെന്ന് ഒരു നടൻ ആവശ്യപ്പെട്ടട്ടു. മറ്റുചില നടിമാരുമായി ചേർത്ത് അദ്ദേഹത്തിന്റെ പേര് കേൾക്കുന്ന സമയമായിരുന്നു അത്. എന്നെക്കുറിച്ചും ചില വിവാദങ്ങൾ അപ്പോൾ ഉയർന്നിരുന്നു. അതുകൊണ്ട് ഒറ്റയ്ക്ക് വരാനാവില്ലെന്ന് ഞാൻ മറുപടി കൊടുത്തു. അയാൾ ഒരു മുൻനിര ഹിന്ദി ചലച്ചിത്ര നടനായിരുന്നു. ഈ സംഭവം നടക്കുമ്പോൾ എനിക്ക് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ’, ഇഷ പറഞ്ഞു.

ALSO READ: ഒഴിവുകാലം ആഘോഷിക്കാനെത്തിയ 36കാരിയായ ബ്യൂട്ടി ഇന്‍ഫ്ളുവന്‍സര്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു

“എനിക്ക് പതിനെട്ടുവയസുള്ളപ്പോൾ ഒരു നടനും സെക്രട്ടറിയും എന്നെ സമീപിച്ചു. അവസരങ്ങൾ കിട്ടണമെങ്കിൽ നടന്മാരോട് കുറച്ച് സൗഹാർദപരമായി പെരുമാറണം എന്ന് അവർ പറഞ്ഞു. ഞാനെല്ലാവരോടും ഫ്രണ്ട്ലി ആണ്. പക്ഷേ അവരുദ്ദേശിച്ച ഫ്രണ്ട്ലി എന്താണെന്ന് എനിക്കുമനസിലായില്ല. ഏക്താ കപൂറാണ് എന്നോട് കുറച്ച് ആറ്റിറ്റ്യൂഡ് ഇട്ടുനിൽക്കാൻ പറഞ്ഞത്’, ഇഷ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News