ഇഷാനും ശ്രേയസിനും ഇനി ടീമില്‍ ഇടം നേടാന്‍ സാധിക്കുമോ? കാര്യങ്ങല്‍ ഇങ്ങനെ

ആഭ്യന്തര മത്സരങ്ങളില്‍ നിന്നും മനപ്പൂര്‍വ്വം വിട്ടുനിന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ സീനിയര്‍ കളിക്കാരുടെ പട്ടികകളിലൊന്നും ഉള്‍പ്പെടുത്താതെ ബിസിസിഐ കഴിഞ്ഞ ദിവസം പുതിയ കരാര്‍ പുറത്തിറക്കിയിരുന്നു. താരങ്ങളുടെ പുറത്താക്കല്‍ അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണെന്ന് തന്നെ പറയാം. ഇരുവരും ഫോമിലുള്ള രണ്ട് താരങ്ങളായതിനാല്‍ ആരാധകര്‍ക്ക് ഏറെ നിരാശ നല്‍കുന്ന വാര്‍ത്തയാണിത്.

എന്നാല്‍ ഇനി ഏതെങ്കിലും തരത്തില്‍ ടീമില്‍ ഇരുവര്‍ക്കും കളിക്കാന്‍ സാധിക്കുമോ എന്നാണ് എല്ലാവരുടെയും സംശയം. പ്രകടനവും ഫിറ്റ്‌നസും നിലനിര്‍ത്താന്‍ സാധിച്ചാല്‍ ഇരു താരങ്ങള്‍ക്കും ഇനിയും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കും. അതേസമയം ഗ്രേഡ് പ്രകാരം ലഭിക്കേണ്ട തുക താരങ്ങള്‍ക്കു നഷ്ടമാകുമെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

Also Read: ബം​ഗ്ലാദേശിൽ റസ്റ്റോറന്റിൽ തീപിടിത്തം; 43 മരണം

ഇഷാന്‍ കിശന്‍ ഇന്ത്യക്ക് വേണ്ടി അവസാമനായി കളിച്ചത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് പരമ്പരയ്ക്കിടെ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഇഷാന്‍ കിഷന്‍ അവധിയെടുക്കുകയായിരുന്നു. എന്നാല്‍ ഇഷാന്‍ ആഴ്ചകള്‍ക്കു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള പരിശീലനം തുടങ്ങിയത് ബിസിസിഐയെ ചൊടിപ്പിക്കുകയും ചെയ്തു. ആദ്യം രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ബിസിസിഐ ഇഷാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താരം ഇത് അംഗീകരിച്ചില്ല ഇത് ബിസിസിഐയെ കൂടുതല്‍ നടപടികള്‍ എടുക്കുന്നതിന് പ്രേരിപ്പിക്കുകയായിരുന്നു.

ശനിയാഴ്ച എംസിഎ-ബികെസി ഗ്രൗണ്ടില്‍ തമിഴ്നാടിനെതിരെ ആരംഭിക്കുന്ന സെമിഫൈനലില്‍ രഞ്ജി ട്രോഫി ടീമില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ അയ്യര്‍, ബറോഡയ്ക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ പുറം വേദന കാരണം ഒഴിവാക്കി. എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ സ്പോര്‍ട്സ് സയന്‍സ് ആന്റ് മെഡിസിന്‍ മേധാവി നിതിന്‍ പട്ടേല്‍ സെലക്ടര്‍മാര്‍ക്ക് അയച്ച മെയിലില്‍, ‘പുതിയ പരിക്കുകളൊന്നുമില്ലെന്നും അയ്യര്‍ ‘ഫിറ്റ്’ ആണെന്നും സ്ഥിരീകരിച്ചിരുന്നു.

Also Read: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം

എന്തായാലും അനുസരണയില്ലാത്ത താരങ്ങള്‍ക്കു നേരെ വടിയെടുക്കാന്‍ തന്നെ തയ്യാറായിരിക്കുകയാണ് ബിസിസിഐ. സൂക്ഷിച്ചും കണ്ടു നിന്നാല്‍ കളിക്കളത്തില്‍ നിറഞ്ഞു നില്‍ക്കാന്‍ താരങ്ങള്‍ക്ക് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News