കമ്മിൻസിന് പകരം ഇഷാൻ, ഹൈദരാബാദിന്റെ ക്യാപ്റ്റൻസി മാറ്റത്തിന്റെ കാരണം ഇതാണ്

srh ipl ishan kishan

ഇത്തവണ ഐപിഎൽ ടീം സെറ്റായപ്പോൽ തന്നെ സൺറൈസേഴ്സ് ഹൈദരാബാദ് ഒരു സുപ്രധാന തീരുമാനമെടുത്തു, പാറ്റ് കമ്മിൻസിന് പകരം ഇഷാൻ കിഷനെ സ്റ്റാൻഡ് ഇൻ ക്യാപ്റ്റനാക്കി. ഒപ്പം വൈസ് ക്യാപ്റ്റനായി ഓപ്പണർ അഭിഷേക് ശർമ്മയെയും തെരഞ്ഞെടുത്തു. ടീമിന്റെ ഈ നിർണായകമായ തീരുമാനത്തിന് കാരണം പാറ്റ് കമ്മിൻസിന്റെ നടുവേദനയാണെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. കഠിനമായ നടുവേദനയെത്തുടർന്ന് കമ്മിൻസ് ടൂർണമെന്റിന്റെ ആദ്യ മത്സരങ്ങളിൽ കൻസ് ഉണ്ടാകില്ല.

Also read : 2027 ഏകദിന ലോകകപ്പിന് ഇന്ത്യയുടെ സാധ്യതാപട്ടിക: ബിസിസിഐ തീരുമാനിച്ചോ?”

കഴിഞ്ഞ ടി 20 ലോകകപ്പിൽ മികച്ച പ്രകടനം കാവ്ച്ച വച്ചതിന് പിന്നാലെയാണ് ഇഷാനെ തേടി പുതിയ ചുമതല എത്തിയത് എന്നതും ശ്രദ്ധേയം. ടൂർണമെന്റിൽ 193 എന്ന സ്ട്രൈക്ക് റേറ്റോടെ 317 റൺസ് നേടി ടീമിൽ നിർണായക പ്രകടനം ഇഷാൻ കാഴ്ച്ച വച്ചിരുന്നു. ഇഷാനെ സംബന്ധിച്ച് ഇതൊരു തിരിച്ചു വരവ് കൂടിയായിരുന്നു. ടീമിൽ നിന്നും പുറത്തായ ഒരുഘട്ടത്തിൽ നിന്നും ഉയിർത്തെഴുന്നേൽപ്പോടെ ഇപ്പോൽ പ്രധാന ചുമതലകളിലേക്ക് കൂടി താരം കടന്നിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News