ഇഷാൻ കിഷൻ കസറി; ഐപിഎല്ലിൽ ചെന്നൈയെ തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ്

ishan-kishan-ipl-highest-score-srh

ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 5 വിക്കറ്റിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 181 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 19 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ഹൈദരാബാദിനായി ഇഷാൻ കിഷൻ 47 പന്തിൽ 70 റൺസ് നേടി തിളങ്ങി. ഏഴ് ഫോറുകളും മൂന്ന് സിക്സും ഉൾപ്പെട്ടതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. ഹെൻറിച്ച് ക്ലാസൻ 26 പന്തിൽ 47 റൺസെടുത്ത് ഇഷാൻ കിഷന് മികച്ച പിന്തുണ നൽകി. ചെന്നൈക്ക് വേണ്ടി മുകേഷ് ചൗധരി രണ്ട് വിക്കറ്റ് നേടി. അൻഷുൽ കാംബോജ്, നൂർ അഹമ്മദ്, ആകീൽ ഹൊസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Also Read: 40-ാം വയസിലും മോഡ്രിച്ച് റെഡി; ലോകകപ്പിനുള്ള ക്രൊയേഷ്യൻ ടീമിനെ പ്രഖ്യാപിച്ചു

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ  20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. 27 പന്തിൽ 44 റൺസു നേടിയ ഡെവാൾഡ് ബ്രെവിസ് ആയിരുന്നു ചെന്നൈ നിരയിൽ തിളങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News