ഏഷ്യാ കപ്പില്‍ തകർപ്പൻ പ്രകടനം; 15 വര്‍ഷത്തെ ധോണിയുടെ റെക്കോഡ് തകർത്ത് ഇഷാന്‍ കിഷന്‍

ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ മികച്ച ഇന്നിങ്‌സോടെ ഇഷാന്‍ കിഷന്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന എം.എസ് ധോണിയുടെ പേരിലായിരുന്ന 15 വര്‍ഷത്തെ റെക്കോഡാണ് ഇഷാൻ മറികടന്നത് . മത്സരത്തില്‍ 81 പന്തുകള്‍ നേരിട്ട ഇഷാന്‍ രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 82 റണ്‍സെടുത്തിരുന്നു. ഇതോടെ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡ് ഇഷാന്‍ സ്വന്തം പേരില്‍ ചേര്‍ക്കുകയായിരുന്നു.

also read :ഭാര്യയെ വെടിവെച്ചു കൊന്നതിന് പിന്നാലെ ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചു

2008 ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ധോണി കുറിച്ച 76 റണ്‍സിന്റെ റെക്കോഡാണ് താരം മറികടന്നത്. ഏകദിനത്തില്‍ ഇത് തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് കിഷന്‍ 50-ന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. നേരത്തേ വിന്‍ഡീസ് പരമ്പരയിലെ മൂന്ന് ഏകദിനങ്ങളിലും കിഷന്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഇതോടൊപ്പം ഇന്ത്യയ്ക്കായി ഏകദിനത്തില്‍ തുടര്‍ച്ചയായി നാല് ഇന്നിങ്‌സുകളില്‍ അര്‍ധ സെഞ്ചുറി തികച്ച താരങ്ങളുടെ പട്ടികയിലും കിഷന്‍ എത്തി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, ധോണി, സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ എന്നിവരാണ് തുടര്‍ച്ചയായി നാല് അര്‍ധ സെഞ്ചുറികള്‍ നേരിയ ഇന്ത്യന്‍ താരങ്ങള്‍.

also read :കോഴിക്കോട് മിമിക്രി കലാകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News