
ഐഎസ്എല്‍ 2024-25 കിരീടമുയർത്തി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്. എക്‌സ്ട്രാ ടൈമില്‍ നേടിയ ഗോളിലൂടെ 2-1ന് ബെംഗളൂരു എഫ്‌സിയെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് 1-1 എന്നതായിരുന്നു ഗോള്‍നില. എക്‌സ്ട്രാ ടൈമിന്റെ 6ാം മിനിറ്റില്‍ ജാമി മക്ലാരനാണ് വിജയ ഗോള്‍ നേടിയത്. ജയത്തോടെ ലീഗ് വിന്നേഴ്‌സ് ഷീൽഡിനൊപ്പം ഐഎസ്എൽ കപ്പും മോഹൻ ബഗാൻ സ്വന്തമാക്കി. ലീഗിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്‌സ് ഷീൽഡും ഐഎസ്എൽ കപ്പും ഒരുമിച്ചു നേടിയിട്ടില്ല. ഈ ചരിത്രനേട്ടമാണ് മോഹൻ ബഗാൻ സ്വന്തമാക്കിയത്.
ALSO READ: യുക്രൈനിലെ ഇന്ത്യൻ ഫാർമ കമ്പനിയുടെ വെയർഹൗസിന് നേരെ റഷ്യൻ മിസൈൽ ആക്രമണം; ചിത്രങ്ങൾ പുറത്ത്
ഫൈനൽ മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 49-ാം മിനിറ്റില്‍ ബഗാന്‍ പ്രതിരോധതാരം ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ പിഴവിൽ നിന്ന് സെൽഫ് ഗോൾ പിറന്നതോടെയാണ് ബെംഗളൂരു ലീഡെടുത്തത്. എന്നാൽ 72-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ജേസണ്‍ കമ്മിങ്‌സ് ബഗാനെ ഒപ്പമെത്തിച്ചു. കളിയുടെ നിശ്ചിത സമയം സമനിലയിൽ അവസാനിച്ചു. എന്നാൽ എക്സ്ട്രാം ആരംഭിച്ച് ആറാം മിനിറ്റിൽ മോഹൻ ബഗാൻ മുന്നിലെത്തുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here