മജീഷ്യനായി ലൂക്ക; സബ് ആയി ഇറങ്ങി അവസാന നിമിഷം പഞ്ചാബിന് ഞെട്ടിക്കും വിജയം സമ്മാനിച്ച് താരം

isl-punjab-fc-vs-bengaluru-fc

ഐഎസ്എല്ലിൽ ഞെട്ടിപ്പിക്കുന്ന വിജയം സ്വന്തമാക്കി പഞ്ചാബ് എഫ് സി. അവസാന നിമിഷം ലൂക്ക മജ്സെൻ സമനില പൊളിച്ച് വിജയഗോൾ നേടുകയായിരുന്നു. 2-2 എന്ന നിലയിൽ ഫിനിഷിങിലേക്ക് പോകുകയായിരുന്ന മത്സരത്തിൻ്റെ ഗതിയാണ് ലൂക്ക ഇഞ്ചുറി ടൈമിൻ്റെ അവസാന മിനുട്ടിൽ മാറ്റിമറിച്ചത്. ഇതോടെ ഐഎസ്എല്ലിൽ പഞ്ചാബിൻ്റെ ഗതിയും മാറി.

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. എന്നാൽ, രണ്ടാം പകുതി ആരംഭിച്ചയുടനെ 49-ാം മിനിറ്റില്‍ എഡ്ഗര്‍ മെന്‍ഡസ് ബെംഗളൂരുവിന് ലീഡ് നല്‍കി. പക്ഷേ പഞ്ചാബ് എഫ്സി വേഗത്തില്‍ പ്രതികരിച്ചു. 55-ാം മിനിറ്റില്‍ അസ്മിര്‍ സുല്‍ജിക് പെനാല്‍റ്റി ഗോളാക്കി മാറ്റി. എന്നാൽ, 79-ാം മിനിറ്റില്‍ ഫിലിപ് മിര്‍സ്ല്‍ജാക്ക് ഒരു റീബൗണ്ട് മുതലെടുത്ത് പഞ്ചാബിനെ മുന്നിലെത്തിച്ചു. സ്റ്റോപ്പേജ് സമയത്ത് രാഹുല്‍ ഭേക്കെയിലൂടെ ബെംഗളൂരു സമനില നേടുകയായിരുന്നു. പകരക്കാരനായി എത്തിയ ലൂക്ക അവസാന നിമിഷം വിജയ ഗോളും സമ്മാനിച്ചു.

Read Also: കോലി മിന്നിയില്ലെങ്കിലും ദില്ലി തിളങ്ങി; രഞ്ജിയില്‍ റെയില്‍വേയ്‌സിനെതിരെ ഇന്നിങ്‌സ് ജയം

ഈ വിജയത്തോടെ, പഞ്ചാബ് എഫ്സി 23 പോയിന്റുമായി ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് തുടരുന്നു. വിജയമില്ലാത്ത ഏഴ് മത്സരങ്ങളെന്ന നാണക്കേടും ഒഴിവാക്കാൻ പഞ്ചാബിനായി. അതേസമയം ബെംഗളൂരു എഫ്സിക്ക് കുതിക്കാനുള്ള അവസരം നഷ്ടമായി. ബെംഗളൂരുവിന്റെ തോല്‍വി പ്ലേ ഓഫിനായി പോരാടുന്ന ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ടീമുകള്‍ക്ക് ആശ്വാസമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News