ബെംഗളൂരുവിൽ മുസ്ലിം വിദ്യാർത്ഥിയെ ‘തീവ്രവാദി’ എന്ന് വിളിച്ച അധ്യാപകന് സസ്‌പെൻഷൻ

ബംഗളുരുവിലെ പി.ഇ.എസ് യൂണിവേഴ്സിറ്റിയിൽ അധ്യാപകൻ ക്ലാസ് മുറിക്കുള്ളിൽ മുസ്ലിം വിദ്യാർത്ഥിയെ “തീവ്രവാദി” എന്ന് വിളിച്ചത് വിവാദമായി. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.ഒരു വിദ്യാർത്ഥി ചൊവ്വാഴ്ച പകർത്തിയ വീഡിയോയിൽ, പ്രൊഫസർ മുരളീധർ ദേശ്പാണ്ഡെ വിദ്യാർത്ഥിയോട് രൂക്ഷമായി പെരുമാറുകയും “തീവ്രവാദി” എന്ന് വിളിക്കുകയും ചെയ്തു.

ക്ലാസിൽ നിന്ന് പുറത്തേക്ക് പോകാൻ അനുമതി ചോദിച്ചതോടെയാണ് അധ്യാപകൻ പ്രകോപിതനായത് എന്നാണ് റിപ്പോർട്ട്. ‘നിനക്ക് നാണമില്ലേ. തീവ്രവാദീ.. അതേ ഞാൻ നിന്നെ തീവ്രവാദി എന്ന് വിളിക്കുന്നു…ഇന്ന് ഞാൻ വളരെ സമാധാനപ്രിയനായിരിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇല്ല… ഇവനെപ്പോലെ ഉള്ളവരാണ് ഇപ്പോൾ നടക്കുന്ന യുദ്ധത്തിന് കാരണം. ഡൊണാൾഡ് ട്രംപ് വന്ന് ഇവനെ കൊണ്ടുപോകും. നരകത്തിലേക്ക് പോകൂ.’ എന്നാണ് അധ്യാപകൻ പറയുന്നത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സർവകലാശാല അധികൃതർ പ്രൊഫസറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News