ഇതിന്റെ പേരിൽ ആക്രമിക്കാനോ? ബെയ്‌റൂട്ടിലെ ആശുപത്രിക്കടിയിൽ ഹിസ്ബുള്ള ദശലക്ഷക്കണക്കിന് സ്വർണവും പണവും ഒളിപ്പിച്ചിരിക്കുന്നതായി ഇസ്രയേലിന്റെ അവകാശ വാദം

HEZBOLLAH

ബെയ്‌റൂട്ടിലെ അൽ സാഹേൽ ആശുപത്രിക്കടിയിലുള്ള ബങ്കറിൽ ഹിസ്ബുള്ള നേതാക്കൾ ദശലക്ഷക്കണക്കിന് സ്വർണ്ണവും പണവും ഒളിപ്പിച്ചുവെച്ചുവെന്ന അവകാശ വാദവുമായി ഇസ്രയേൽ. അതേസമയം ഹിസ്ബുള്ളയ്‌ക്കെതിരെ പ്രവർത്തിക്കുമെങ്കിലും ആശുപത്രിയിൽ ആക്രമണം നടത്തില്ലെന്നും അവർ വ്യക്തമാക്കി.

തങ്ങളുടെ ഈ വധം ശരിയാണെന്നും ഈ വിവരം സത്യമാണെന്ന് തെളിയിക്കുന്ന രേഖകൾ തങ്ങളുടെ പക്കലുണ്ടെന്നും ഇസ്രയേലി സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു. ലെബനൻ ഹിസ്ബുള്ള ഗ്രൂപ്പിന് ധനസഹായം നൽകുന്ന കമാൻഡറെ ഇസ്രയേൽ സൈന്യം വധിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

ALSO READ; വൃത്തിയാണ് സാറേ.. ഞങ്ങടെ മെയിൻ! എസി കോച്ചിലെ പുതപ്പുകൾ ‘മാസത്തിൽ ഒരിക്കലേ കഴുകൂ…’ എന്ന് റെയിൽവേ

അടുത്തിടെ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് സയ്ദ് ഹസ്സൻ നസ്രല്ലയുടെ ഉത്തരവ് പ്രകാരണമാണ് ഹിസ്ബുള്ള ആശുപത്രിക്കടിയിൽ ബാങ്കർ നിർമ്മിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. നിരവധി കാലം ഇവിടെ തങ്ങാൻ സാധിക്കും വിധമാണ് ഇത് ഉണ്ടാക്കിയതെന്നും എന്നാൽ ഇന്നിവിടെ നിറയെ പണവും സ്വർണവും സൂക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹിസ്ബുള്ളയുടെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾക്ക് മേലുള്ള കൂടുതൽ ആക്രമണങ്ങൾ ആസൂത്രിതമാണെന്നും അത് തുടരുമെന്നും ഹഗാരി വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News