ഗാസയിൽ ഇന്റർനെറ്റ് ഫോൺ സേവനങ്ങൾ നിശ്ചലം, മരണസംഖ്യ 8000 കടന്നു

ഗാസയിൽ മരണസംഖ്യ 8000 കടന്നു. ഇസ്രയേലിന്റെ കരയുദ്ധം രണ്ടാം ഘട്ടത്തിലെന്ന് നെതന്യാഹു. ഇന്റർനെറ്റ് സേവങ്ങൾ ഫോൺ സേവനങ്ങൾ എന്നിവ ഇതിനോടകം തന്നെ നിശ്ചലമായിട്ടുണ്ട്. അതേസമയം, പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഎം ഇന്ന് ദില്ലിയിൽ നടത്തുന്ന ധര്‍ണ്ണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12നാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി. ധര്‍ണ്ണയില്‍ സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും. ദില്ലിയിലെ എകെജി ഭവന് മുന്നിലാണ് പലസ്തീന് പിന്തുണ നല്‍കികൊണ്ടുള്ള സിപിഎമ്മിന്‍റെ ധര്‍ണ്ണ നടക്കുക. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ദേശീയ തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനായാണ് ദില്ലിയില്‍ സിപിഎം ധര്‍ണ്ണ നടത്തുന്നത്.

ALSO READ: വടകരയിൽ തോണി മറിഞ്ഞ് രണ്ട് മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News