
ഗാസയിലുടനീളം ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തിൽ 59 പലസ്തീനികൾ കൊല്ലപ്പെട്ടു. ഇവരില്‍ 17 പേർ മരിച്ചത്, അമേരിക്കയുടെയും ഇസ്രയേലിന്റെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷൻ (ജി എച്ച് എഫ്) നടത്തുന്ന സഹായ കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ ശ്രമിച്ചവരാണ്. ‘മനുഷ്യ കശാപ്പ് കേന്ദ്രങ്ങള്‍’ എന്നാണ് ജി എച്ച് എഫ് സഹായ കേന്ദ്രങ്ങളെ വിശേഷിപ്പിക്കുന്നത്.
നെറ്റ്‌സാരിം ഇടനാഴിക്ക് സമീപമുള്ള ജി എച്ച് എഫ് കേന്ദ്രത്തിലേക്ക് ഇസ്രയേല്‍ നടത്തിയ വെടിവയ്പ്പില്‍ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഡസന്‍ കണക്കിന് പേര്‍ക്ക് പരുക്കേറ്റു. പട്ടിണിയിലായ ഗാസക്കാർ തുച്ഛമായ ഭക്ഷണ പാഴ്‌സലുകള്‍ തേടിയാണ് ഈ കേന്ദ്രത്തിലെത്തിയത്.
ദക്ഷിണ ഗാസയില്‍ ഭക്ഷണം തേടിയെത്തിയ 10 പേര്‍ കൊല്ലപ്പെട്ടതായും 50-ലധികം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരിലും പരിക്കേറ്റവരിലും പലരെയും റാഫയിലെ റെഡ് ക്രോസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കാതെ വിശന്നുവലഞ്ഞ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകായിരുന്നു. ഞായറാഴ്ച തെക്കന്‍ ഗാസയിലും നിരവധി ഇസ്രായേലി വ്യോമാക്രമണങ്ങള്‍ നടന്നു. ഇവിടെ 12 പലസ്തീനികള്‍ കൊല്ലപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here