
ടെഹ്റാനിലെ ഇസ്രയേൽ ആക്രമണത്തില്‍ ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. തലസ്ഥാനത്തെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടെന്ന് കാന്‍ ഉള്‍പ്പെടെയുള്ള ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇസ്രയേല്‍ സൈന്യമോ ഇറാനിയന്‍ ഉദ്യോഗസ്ഥരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജൂണ്‍ 13-ന് ഇറാനെ ആക്രമിക്കാന്‍ തുടങ്ങിയതിനുശേഷം ഇസ്രായേല്‍ നിരവധി ആണവ ശാസ്ത്രജ്ഞരെ കൊന്നിട്ടുണ്ട്. അതിനിടെ, ഇറാനിലെ സർക്കാർ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കാന്‍ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് സൈന്യത്തിന് ഉത്തരവ് നൽകി. ഭരണകൂടത്തിന്റെ എല്ലാ ചിഹ്നങ്ങളിലും ബാസിജ് [മിലിഷ്യ] പോലുള്ള ജനങ്ങളെ അടിച്ചമര്‍ത്തുന്ന സംവിധാനങ്ങളിലും റെവല്യൂഷണറി ഗാര്‍ഡ് പോലുള്ള ഭരണകൂടത്തിന്റെ ശക്തി കേന്ദ്രങ്ങളിലും ആക്രമണം നടത്തണമെന്നാണ് കാറ്റ്സിൻ്റെ പ്രസ്താവന.
Read Also: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: ടെഹ്‌റാനിലെ എംബസികള്‍ അടച്ച് ഈ രാജ്യങ്ങള്‍
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊല്ലാന്‍ ഇസ്രായേല്‍ ശ്രമിക്കുന്നുവെന്ന് ഇന്നലെ കാറ്റ്സ് പറഞ്ഞിരുന്നു. ഇന്ന് ടെഹ്റാനിലെ മറ്റൊരു ആശുപത്രിയിലും ഇസ്രായേലി ബോംബാക്രമണമുണ്ടായി. അതേസമയം, യൂറോപ്പിൽ ചർച്ച നിശ്ചയിച്ച ദിവസമാണ് ഇസ്രയേൽ ആക്രമണം. ചര്‍ച്ചകള്‍ക്കായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ജനീവയില്‍ എത്തും. ഫ്രാന്‍സ്, ജര്‍മ്മനി, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുമായി അദ്ദേഹം ചർച്ച നടത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here