
എല്ലാ മര്യാദകളും ലംഘിക്കുകയാണ് ഇസ്രയേൽ. ഗാസയിൽ ഇന്നലെ നടത്തിയ ആക്രമണത്തിൽ 12 പേരാണ് കൊല്ലപ്പെട്ടത്. ഒരു ഗർഭിണിയും രണ്ട് ആൺകുട്ടികളും കൊല്ലപ്പെട്ടവരിലുണ്ട്. സവായ്ദ പട്ടണത്തിലും ആക്രമണമുണ്ടായി. പൊലീസ് വാഹനത്തിന് നേരെ നടന്ന ആക്രമണത്തിൽ എട്ട് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ നിലനിൽക്കെയാണ് ഇസ്രയേലിൻ്റെ ഈ നടപടി. അന്താരാഷ്ട്ര നിയമങ്ങളെപ്പോലും കാറ്റിൽപ്പറത്തിയാണ് ഇസ്രയേലിൻ്റെ ഈ കടന്നാക്രമണം. 2023 ഒക്ടോബർ 7-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 72,200-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിൻ്റെ കടന്നുകയറ്റത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്ന് വരുന്നത്.
Also read:‘മരിച്ച’ നെതന്യാഹു കോഫി കുടിക്കുന്ന വീഡിയോ ? വീണ്ടും എഐ ആണോ ? സോഷ്യൽ മീഡിയയിൽ തർക്കം തുടരുന്നു
വെടി നിർത്തലിന് ശേഷവും നാല് ഇസ്രയേലി സൈനികരുൾപ്പെടെ ഇറാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് വർഷത്തിലേറെയാണ് ഗാസയിൽ യുദ്ധം നടന്നത്. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നതാണ് യുദ്ധത്തിൻ്റെ ഭീകരത വർധിപ്പിക്കുന്നത്. അതേസമയം ഇസ്രയേലിൻ്റേയും അമേരിക്കയുടേയും നേതൃത്വത്തിൽ ഇറാനെതിരെ നടത്തുന്ന ആക്രമണത്തിൻ്റെ അലയടികൾ ലോകമെമ്പാടും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

