ഗാസയിൽ ഇസ്രയേൽ ആക്രമണം; ​ദമ്പതികളും ആറുവയസുകാരിയായ മകളും കൊല്ലപ്പെട്ടു

israel gaza attack

ആദ്യഘട്ട വെടിനിർത്തലിന് ശേഷം വലിയ യുദ്ധങ്ങൾക്ക് താത്കാലിക ശമനമുണ്ടായിരുന്നെങ്കിലും ​ഗാസയിപ്പോഴും അശാന്തിയുടെ മുനമ്പിലാണ്. ​ഇസ്രയേലിൻ്റെ ഇടയ്ക്കിടെയുള്ള ആക്രമണങ്ങൾ ​ഗാസയിൽ നിരവധി പേരേയാണ് കൊന്നു തള്ളിയത്. പേരിനൊരു വെടി നിർത്തൽ മാത്രമായി ഇത് ഒതുങ്ങുമ്പോൾ സാധാരണക്കാരുടെ ജീവിതം ഇപ്പോഴും ദുസഹമാണ്.

ഇസ്രയേൽ ​​ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ ദമ്പതികളും ആറ് വയസ്സുകാരിയായ മകളും കൊല്ലപ്പെട്ടു. മധ്യ ​ഗാസയിലെ ഫ്ലാറ്റിന് നേരെയുണ്ടായ വ്യോമാക്രമണത്തിലാണ് അബു ഖാസിം, ഭാര്യ അസ്മ, ഇവരുടെ മകൾ ഹബീബ എന്നിവർ കൊല്ലപ്പെട്ടത്. ഇവുരുടെ മകൻ പരുക്കുകളോടെ രക്ഷപ്പെട്ടു. ഹമാസ് കമാൻഡറെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം.

Also read: യുഎസ് ആക്രമണങ്ങളിൽ അടുത്തിടെ മാത്രം 30ലധികം പൗരന്മാർ കൊല്ലപ്പെട്ടെന്ന് ഇറാൻ

ഗാസ സിറ്റിയിലെ ഷെയ്ഖ് റദ്‌വാൻ പരിസരത്തുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ മറ്റൊരാൾ കൂടി കൊല്ലപ്പെട്ടു. ഒക്ടോബറിലെ വെടി നിർത്തലിന് ശേഷം 1100 സാധാരണക്കാർ ​ഗാസയിൽ കൊല്ലപ്പെട്ടു. ഇതേ കാലയളവിൽ ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News