
ഗാസയിലെ ഇസ്രയേലിന്‍റെ ക്രൂരതകൾക്ക് അറുതിയില്ല. വീണ്ടും സാധാരണക്കാർക്ക് നേരെ നടന്ന വ്യോമാക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലും ദേർ അൽ-ബലാഹിലും പുലർച്ചെ വരെ നീണ്ട ബോംബിങ്ങിലാണ് ഇത്രയും പേർ കൊല്ലപ്പെട്ടത്. മരിച്ചവരിൽ 48 പേരുടെ മൃതദേഹങ്ങൾ ഇന്തോനേഷ്യൻ ആശുപത്രിയിലേക്കും 16 പേരുടെ മൃതദേഹങ്ങൾ നാസർ ആശുപത്രിയിലേക്കും മാറ്റിയതായി അധികൃതർ പറഞ്ഞു.
പതിനായിരങ്ങൾ കൊല്ലപ്പെട്ടിട്ടും ഗാസ മുനമ്പിൽ രൂക്ഷമായ ആക്രമണം തുടരുകയാണ് ഇസ്രയേൽ. ഇന്നലെ മുതൽ നടക്കുന്ന അക്രമണങ്ങളിലായി 115 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖാൻ യൂനിസിന്‍റെ തെക്കൻ നഗരത്തിൽ നിന്നും പലായനം ചെയ്തവർ അഭയം പ്രാപിച്ചിരുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ഇവിടെ 61 പേരാണ് കൊല്ലപ്പെട്ടത്, അതിൽ മുപ്പത്തിയാറു പേരും കുട്ടികളാണ്.
ALSO READ; ‘ഇറങ്ങാൻ വിസമ്മതിച്ചു’; എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ ഇന്ത്യൻ പർവതാരോഹകൻ മരിച്ചു
2023 ഒക്ടോബർ 7 ന് ഇസ്രായേലിലേക്ക് ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രായേൽ ഗാസ ആക്രമിച്ചത്. ഇസ്രായേലിന്റെ മനുഷ്യ കുരുതിയിൽ കുട്ടികളടക്കം 53,000-ത്തിലധികം ഫലസ്തീൻകാർ കൊല്ലപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


